Begin typing your search...

ഗൾഫ് രാജ്യങ്ങൾ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ സെന്ററുകൾ നിർത്തലാക്കിയത് പ്രതിഷേധാർഹം ; പ്രവാസി സംഘടനകൾ

ഗൾഫ് രാജ്യങ്ങൾ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ സെന്ററുകൾ നിർത്തലാക്കിയത് പ്രതിഷേധാർഹം ; പ്രവാസി സംഘടനകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള നീ​റ്റ് പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി​യ​ത് പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള ക​ടു​ത്ത വി​വേ​ച​ന​മാ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ്യ​ത്തി​​ന്റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ മി​ക​ച്ച പ​ങ്ക് വ​ഹി​ക്കു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തോ​ട് വി​വേ​ച​ന​പൂ​ർ​വം പെ​രു​മാ​റു​ന്ന ഈ ​അ​നീ​തി പ​രി​ഹ​രി​ക്ക​ണം. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്ക്​ പു​റ​ത്ത്​ ആ​റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 12 രാ​ജ്യ​ങ്ങ​ളി​ൽ നീ​റ്റ്‌ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു. അ​യ്യാ​യി​ര​ത്തി​ല​ധി​കം പേ​ർ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം പ​രീ​ക്ഷ എ​ഴു​തി​യി​ട്ടു​മു​ണ്ട്. ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യ​ങ്ങ​ളു​ടെ​യും പ​രി​ശ്ര​മ​ങ്ങ​ളു​ടെ​യും ഫ​ല​മാ​യി അ​നു​വ​ദി​ച്ച സെൻറ​റു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

WEB DESK
Next Story
Share it