Begin typing your search...

സൗദി അറേബ്യയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറേബ്യയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിൽ ദരിയ എന്ന സ്ഥലത്ത് കഴിഞ്ഞ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വേങ്ങര സ്വദേശി വലിയോറ ചെനക്കൽ കല്ലൻ മുഹമ്മദ് ഉനൈസിന്റെ (27) മൃതദേഹം ശനിയാഴ്ച നാട്ടിലെത്തി.

വെള്ളിയാഴ്ച്ച രാത്രി 11:50 ന് റിയാദിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ഫാസ്റ്റ് ഫുഡ് ഡെലിവറി കഴിഞ്ഞ് റോഡ് മുറിച്ച് വാഹനത്തിന് സമീപത്തേക്ക് നടക്കുന്നതിനിടെ മറ്റൊരു വാഹനം ഉനൈസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കല്ലൻ ഉസൈൻ - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ജസീല, മക്കൾ: ലസിൻ, ഖദീജത്തുൽ ലുജൈൻ.

WEB DESK
Next Story
Share it