Begin typing your search...

രോ​ഗി​ക​ളാ​യ ഹാ​ജി​മാ​ർ​ക്ക് വീ​ൽ​ചെ​യ​ർ വി​ത​ര​ണം ചെ​യ്ത് ത​നി​മ വാളന്റിയർമാർ

രോ​ഗി​ക​ളാ​യ ഹാ​ജി​മാ​ർ​ക്ക് വീ​ൽ​ചെ​യ​ർ വി​ത​ര​ണം ചെ​യ്ത് ത​നി​മ വാളന്റിയർമാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്കാ​യി പു​റ​പ്പെ​ടാ​ൻ ഒ​രു​ങ്ങു​ന്ന രോ​ഗി​ക​ളാ​യ ഹാ​ജി​മാ​ർ​ക്ക്​ ത​നി​മ വീ​ൽ​ചെ​യ​ർ വി​ത​ര​ണം ചെ​യ്​​തു. ഹാ​ജി​മാ​ർ മ​ക്ക​യി​ലെ​ത്തി​യ​ത് മു​ത​ൽ അ​വ​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്​ ഹാ​ജി​മാ​രു​ടെ സു​ഖ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും രോ​ഗി​ക​ളാ​യ ഹാ​ജി​മാ​രെ പ്ര​ത്യേ​കം ക​ണ്ടെ​ത്തി പു​തി​യ വീ​ൽ​ചെ​യ​റു​ക​ൾ എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​നാ​യി മെ​ഹ്ബൂ​ബ് ക​രു​വ​ൻ​പൊ​യി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക വി​ങ് ത​ന്നെ രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. ഇ​വ​രി​ൽ​നി​ന്ന് കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രാ​യ ഹാ​ജി​മാ​രെ ക​ണ്ടെ​ത്തി​യാ​ണ് വീ​ൽ​ചെ​യ​ർ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ന​മ​സ്ക​രി​ക്കാ​നു​ള്ള ക​സേ​ര​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. റ​ഷീ​ദ് സ​ഖാ​ഫ്, ഷാ​നി​ബ ന​ജാ​ത്, മ​നാ​ഫ് കു​റ്റ്യാ​ടി, മു​ന അ​നീ​സ്, സ​ഫീ​റ ഷ​മീ​ർ, ഷ​മീ​ർ കാ​സ​ർ​കോ​ട് എ​ന്നി​വ​ർ വീ​ൽ​ചെ​യ​ർ വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. വീ​ൽ​ചെ​യ​ർ ആ​വ​ശ്യ​മു​ള്ള തീ​ർ​ഥാ​ട​ക​ർ ത​നി​മ മ​ക്ക വ​ള​ൻ​റി​യ​ർ ടീ​മു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

WEB DESK
Next Story
Share it