Begin typing your search...

പ്രാദേശിക കർഷകർക്ക് പിന്തുണ; 'അൽ ഇമറാത്ത് അവ്വൽ' സംരംഭം ആരംഭിച്ച് ലുലു ഗ്രൂപ്പ്

പ്രാദേശിക കർഷകർക്ക് പിന്തുണ; അൽ ഇമറാത്ത് അവ്വൽ സംരംഭം ആരംഭിച്ച് ലുലു ഗ്രൂപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രാദേശിക ഉൽപന്നങ്ങളെയും കർഷകരെയും പിന്തുണയ്ക്കുന്നതിനായി യു.എ.ഇ യിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും അൽ ഇമറാത്ത് അവ്വൽ (യുഎഇ ഫസ്റ്റ്) സംരംഭം ആരംഭിച്ചു. യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് സയീദ് ഹരേബ് അൽ ഹെംരിയാണ് സംരംഭം ഉദ്ഘാടനം ചെയ്തത്. ദുബായ് സിലിക്കൺ ഒയാസിസ് ഡയറക്ടർ ജനറൽ ഡോ.ജുമാ അൽ മത്രൂഷി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഉൾപ്പെടെയുള്ള ലുലുവിലെ മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടനത്തിന് ശേഷം, യുഎഇ മന്ത്രിയും മറ്റ് വിശിഷ്ട വ്യക്തികളും “അൽ ഇമറാത്ത് അവ്വൽ” സംരംഭങ്ങൾ സന്ദർശിച്ചു. ഡിസംബർ 2 യുഎഇ ദേശീയ ദിനം വരെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്. രാജ്യത്തിനകത്ത് മാത്രമല്ല, മറ്റ്‌ ജിസിസി രാജ്യങ്ങളിലും പ്രാദേശിക ഉൽപ്പന്നങ്ങൾ ഒരു വലിയ ഉപഭോക്തൃ അടിത്തറയിലേക്ക് വിപണനം ചെയ്യുമെന്ന് മറിയം അൽ ഹെംരി ചൂണ്ടിക്കാട്ടി. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും കാർഷിക മേഖലയുടെ വികസനത്തിനും സംഭാവന നൽകാനുള്ള ലുലു ഗ്രൂപ്പിന്റെ അശ്രാന്ത പരിശ്രമത്തെയും മന്ത്രി അഭിനന്ദിച്ചു.



അതേസമയം യു.എ.ഇ കാർഷിക ഉൽപാദനത്തിന്റെയും വിവിധ ഭക്ഷ്യ ഉൽപന്നങ്ങളുടെയും വിപണനത്തിൽ ലുലു ഹൈപ്പർമാർക്കറ്റുകളുടെ പങ്കാളിത്തത്തിൽ അഭിമാനം പ്രകടിപ്പിച്ച യൂസഫലി എം.എ. ഈ മഹത്തായ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുടെ അടിത്തറയായ കാർഷിക മേഖലയെയും പ്രാദേശിക വ്യവസായത്തെയും ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സംഭാവന നൽകുമെന്ന് വ്യക്തമാക്കി.

എമിറേറ്റ്‌സ് അവ്വൽ സംരംഭം പ്രാദേശിക ഭക്ഷ്യ മേഖലയെ പിന്തുണയ്ക്കുന്നുവെന്നും സുസ്ഥിര കൃഷിയുടെ പുനരധിവാസത്തിലൂടെ യുഎഇയുടെ സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഇത് സഹായകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യു എ ഇ യിലെ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന ആറ് പ്രമുഖ സ്വദേശി കർഷകരെ ലുലു ഗ്രൂപ്പ് ചടങ്ങിൽ ആദരിച്ചു.

WEB DESK
Next Story
Share it