Begin typing your search...

എസ് കെ എസ് എസ് എഫ് അബുദാബി 'സർഗലയം' ഇന്ന്

എസ് കെ എസ് എസ് എഫ് അബുദാബി സർഗലയം ഇന്ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സമസ്തയുടെ വിദ്യാർത്ഥി യുവജന വിഭാഗമായ സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ യു എ ഇ കമ്മിറ്റിയുടെ കീഴിൽ വർഷങ്ങളായി സംഘടിപ്പിക്കപ്പെടുന്ന പ്രവാസ പ്രതിഭകളുടെ ഇസ്‌ലാമിക കലാ വിരുന്ന് ഗൾഫ് സത്യധാര സർഗലയം അബൂദാബി സംസ്ഥാന തല മത്സരങ്ങളുടെ സമാപനം ഡിസംബർ 10ന് ഞായറാഴ്ച അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 9 മണി മുതൽ രാത്രി 11 മണിവരെ നീണ്ട് നിൽക്കുന്ന ഈ കലാ മാമാങ്കം 52 ഇനങ്ങളിൽ ഏഴ് വേദികളിലായിട്ടാണ് അരങ്ങേറുന്നത്. ഇതോടെ നവംബർ 27 മുതൽ തുടക്കം കുറിച്ച സ്റ്റേറ്റ് തല മത്സരപരിപാടികൾക്ക് സമാപ്തിയാകും.

ദഫ്‌ കളി, ദഫ്‌ മുട്ട്‌, ബുർദ്ദ ആലാപനം, കഥാപ്രസംഗം, ടേബിൾ ടോക്ക് തുടങ്ങിയ ആകർഷണീയമായ ഗ്രൂപ്പിനങ്ങൾക്ക് പുറമെ ഇംഗ്ലീഷ്, അറബി,മലയാളം ഭാഷാ പ്രസംഗങ്ങൾ,വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ,ഖുർആൻ പാരായണം, ക്വിസ്, കവിതാ പാരായണം തുടങ്ങിയ വ്യക്തിഗത ഇനങ്ങളും പരിപാടിക്ക് മിഴിവേകും. അബൂദാബി സ്റ്റേറ്റ്‌ കമ്മിറ്റിക്ക്‌ കീഴിലുള്ള ജില്ലാ കമ്മിറ്റികൾ സംഘടിപ്പിച്ച മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ആയിരത്തോളം മത്സരാർത്ഥികളാണ് സർഗലയത്തിൽ മാറ്റുരക്കുന്നത്.

സബ് ജൂനിയർ, ജൂനിയർ, ജനറൽ വിഭാഗങ്ങൾക്ക് പുറമെ പെൺകുട്ടികൾക്കുള്ള രചനാ മത്സരങ്ങളും വനിതകൾക്കായുള്ള കവിതാ രചന, കാലിഗ്രാഫി, കാൻവാസ്‌ പെയിന്റിംഗ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. സമാപന സെഷനിൽ അബൂദാബി ഇന്ത്യൻ ഇസ് ലാമിക് സെൻറർ, അബൂദാബി സുന്നി സെന്റർ, അബുദാബി കെഎംസിസി എസ് കെ എസ് എസ് എഫ് യു എ ഇ നാഷണൽ കമ്മിറ്റി നേതാക്കൾ ഉൾപ്പെടെ സാമൂഹിക സാംസ്‌കാരിക നേതാക്കളും വ്യാപാര വ്യവസായ പ്രമുഖരും പങ്കെടുക്കും. വിജയികൾക്ക് അനുമോദന പത്രവും ട്രോഫികളും സമ്മാനിക്കും.

നാഷണൽ തല സർഗലയം മത്സരങ്ങൾ ഫെബ്രവരി 18 ന് ദുബൈയിൽ നടക്കുന്നതോടെ മാസങ്ങൾ നീണ്ട കലാസപര്യക്ക് സമാപനം കുറിക്കും. അബൂദാബി സുന്നീ സെന്റർ നേതാക്കളായ സയ്യിദ് അബ്ദുർ റഹ്മാൻ തങ്ങൾ, കെ.പി. അബ്ദുൽ കബീർ ഹുദവി സ്വാഗത സംഘം ഭാരവാഹികളായ മൻസൂർ മൂപ്പൻ, സൈദലവി ഹുദവി, അഡ്വ. ശറഫുദ്ദീൻ, കെ.പി.എ വഹാബ് ഹുദവി, സലിം നാട്ടിക, ശാഫി ഇരിങ്ങാവൂർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

WEB DESK
Next Story
Share it