Begin typing your search...
റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പുതിയ ഷോറൂം നാളെ തുറക്കും
യുഎഇയിലെ ഗോൾഡ് ബുള്ള്യൻ ഹോൾ സെയിൽ ആഭരണ വ്യവസായ രംഗത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നായ റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം നവംബർ 10ന് ഷാർജ സഫാരി മാളിൽ ചലച്ചിത്ര താരങ്ങളായ ഷെയ്ൻ നിഗമും മഹിമാ നമ്പ്യാരും ചേർന്ന് ഉദ്ഘാടനം ചെയ്യും. റാപ്പറും ഗായകനുമായ ഡബ്‌സി, അവതാരകൻ മിഥുൻ രമേശ് എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുക്കും.
8 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഗ്രൂപ്പിന് യുഎഇയിൽ നിലവിൽ 7 ഷോറൂമുകളുണ്ട്. 2023 അവസാനത്തോടെ 3 രാജ്യങ്ങളിൽ കൂടി പ്രവർത്തനമാരംഭിക്കുന്നതാണ്. റാസൽഖെമയിലെ പുതിയ ഷോറൂം പുതുവർഷത്തിന് മുൻപായും ആരംഭിക്കും.
Next Story