Begin typing your search...

പുന്നക്കൻ മുഹമ്മദലിയുടെ അഞ്ചാമത്തെ പുസ്തകമായ " കാൽപ്പാടുകളുടെ '' കവർ പ്രകാശനം ചെയ്ത് രമേശ് ചെന്നിത്തല

പുന്നക്കൻ മുഹമ്മദലിയുടെ അഞ്ചാമത്തെ പുസ്തകമായ  കാൽപ്പാടുകളുടെ  കവർ പ്രകാശനം ചെയ്ത് രമേശ് ചെന്നിത്തല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചിരന്തന പബ്ലിക്കേഷൻ്റെ 40 മത് പുസ്തകവും പുന്നക്കൻ മുഹമ്മദലിയുടെ അഞ്ചാമത്തെ പുസ്തകമായ " കാൽപ്പാടുകൾ " എന്ന പുസ്തകത്തിൻ്റെ കവർ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ. ദുബായിൽ പ്രകാശനം ചെയ്തു. ചരിത്രങ്ങളെ തിരുത്തുന്ന കാലത്ത് ചരിത്ര സത്യങ്ങൾ വരുന്ന തലമുറക്ക് കൈമാറുന്ന ഒരു പുസ്തകമായിരിക്കും കാൽപ്പാടുകൾ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 42മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് പുസ്തകത്തിൻ്റെ പ്രകാശനം നടക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

ഹൃദയരേഖകൾ, ഇ.അഹമ്മദ് എന്ന പൂമരം, ഒപ്പം, കാലം സാക്ഷി എന്നി പുസ്തങ്ങളാണ് മുമ്പ് പുറത്തിറങ്ങിയ പുന്നക്കൻ്റെ പുസ്തകങ്ങൾ, ഇൻക്കാസ് ദുബൈ കമ്മിറ്റി സിക്രട്ടറി പോൾ ജോർജ്ജ് പൂവത്തേരിൽ, ഐ.ഒ.സി.ദുബൈ കമ്മിറ്റി ജനറൽ സിക്രട്ടറി ഷെംസീർ നാദാപുരം, ഐ.ഒ.സി.ദുബായ് സിക്രട്ടറി സിറിസ് കുന്നത്ത് പെരിന്തൽമണ്ണ, യൂത്ത് കോൺഗ്രസ്സ് നേതാവ് സുധീഷ് ചക്കാലയിൽ മാവേലിക്കര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

WEB DESK
Next Story
Share it