Begin typing your search...

റാ​ക് ഹോ​സ്പി​റ്റ​ല്‍ ശ​രീ​ര​ഭാ​രം കു​റ​ക്ക​ല്‍ ച​ല​ഞ്ച്; താ​ര​മാ​യി മ​ല​യാ​ളി വ​നി​ത​ക​ള്‍

റാ​ക് ഹോ​സ്പി​റ്റ​ല്‍ ശ​രീ​ര​ഭാ​രം കു​റ​ക്ക​ല്‍ ച​ല​ഞ്ച്; താ​ര​മാ​യി മ​ല​യാ​ളി വ​നി​ത​ക​ള്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് റാ​ക് ഹോ​സ്പി​റ്റ​ല്‍ സം​ഘ​ടി​പ്പി​ച്ച ശ​രീ​ര ഭാ​രം കു​റ​ക്ക​ല്‍ ച​ല​ഞ്ചി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍ക്ക് കാ​ഷ് പ്രൈ​സും ഉ​പ​ഹാ​ര​ങ്ങ​ളും സ​മ്മാ​നി​ച്ചു. ഫി​സി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ല്‍ പു​രു​ഷ​ന്മാ​രി​ല്‍ 30.2 കി​ലോ ഗ്രാം ​ഭാ​രം കു​റ​ച്ച പാ​കി​സ്താ​ന്‍ സ്വ​ദേ​ശി അ​ന്‍വ​ര്‍ അ​ലി 9000 ദി​ര്‍ഹ​മാ​യ ഒ​ന്നാം സ​മ്മാ​ന​ത്തി​ന​ര്‍ഹ​നാ​യി. ഇ​ന്ത്യ​ക്കാ​ര​നാ​യ അ​ക്ബ​ര്‍ ഷാ​ഹി​ദ്, ഈ​ജി​പ്ഷ്യ​ന്‍ സ്വ​ദേ​ശി ഹൈ​തം എ​ല്‍സാ​ഫി എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി 4,400, 2100 ദി​ര്‍ഹം കാ​ഷ് പ്രൈ​സു​ക​ള്‍ സ്വ​ന്ത​മാ​ക്കി.

ഫി​സി​ക്ക​ല്‍ വ​നി​ത​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​വും ഇ​ന്ത്യ​ക്കാ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത് ശ്ര​ദ്ധേ​യ​മാ​യി. മ​ല​പ്പു​റം കു​റ്റി​പ്പു​റം സ്വ​ദേ​ശി​നി മു​ഹ്സി​ന ക​ലി​സം 23.3 കി​ലോ​ഗ്രാം ശ​രീ​ര​ഭാ​രം കു​റ​ച്ച് 6900 ദി​ര്‍ഹ​മാ​ണ് സ​മ്മാ​ന​മാ​യി നേ​ടി​യ​ത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി ഷ​ഹാ​ന റു​ക്സാ​ന യ​സീ​ര്‍ (19.4), തൃ​ശൂ​ര്‍ തൃ​പ്ര​യാ​ര്‍ സ്വ​ദേ​ശി​നി അ​മി​ല അ​ബ്ബാ​സ് മ​ങ്ങാ​ട്ട് (18.3) എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി 3800, 1800 ദി​ര്‍ഹം കാ​ഷ് പ്രൈ​സി​ന് അ​ര്‍ഹ​രാ​യി. ദു​ബൈ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന കു​റ്റി​പ്പു​റം സ്വ​ദേ​ശി ഷ​ഹീ​നി​ന്‍റെ ഭാ​ര്യ​യാ​ണ് മു​ഹ്സി​ന. ഷാ​ര്‍ജ​യി​ലു​ള്ള തൃ​പ്ര​യാ​ര്‍ സ്വ​ദേ​ശി അ​ന്‍സാ​റി​ന്റെ ഭാ​ര്യ​യാ​ണ് മൂ​ന്നാം സ്ഥാ​നം നേ​ടി​യ അ​മി​ല. അ​ന്‍സാ​റി​ന് ഫി​സി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ല്‍ പ​ത്താം സ്ഥാ​ന​വും നേ​ടി​യി​രു​ന്നു.

വെ​ര്‍ച്വ​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ഫി​ര്‍ദൗ​സ് ന​ല്ല​ഡ​റൂ, താ​നി മു​ഹ​മ്മ​ദ് അ​ല്‍ഗ​ഫ്രി, മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, വ​നി​ത​ക​ളി​ല്‍ വാ​സ​വി നാ​ഗ ദി​വ്യ സം​ഗ, ആ​ര്‍തി രാ​ജേ​ഷ് ധീ​ര​ജ് ലാ​ല്‍, ജൊ​റി​വേ​ല്‍ കും​ല​ത്ത് താ​രി​യോ എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. കൂ​ടു​ത​ല്‍ ശ​ത​മാ​ന ക​ണ​ക്കി​ല്‍ ഭാ​രം കു​റ​ച്ച​വ​രി​ല്‍ ഫാ​ത്തി​മ​ത്ത് സു​ഹ്റ, ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ള്‍. കോ​ർ​പ​റേ​റ്റ് വി​ഭാ​ഗ​ത്തി​ല്‍ റാ​ക് കോ​ള​ജ് ഓ​ഫ് ഡെ​ന്റ​ല്‍ സ​യ​ന്‍സ്, സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ടീ​ച്ചേ​ഴ്സ് ആ​ൻ​ഡ് സ്റ്റാ​ഫ് ടീം, ​സ്കൂ​ള്‍ ചൈ​ല്‍ഡ് ബി.​എം.​ഐ ച​ല​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ല്‍ റാ​ക് ഐ​ഡി​യ​ല്‍ ഇം​ഗ്ലീ​ഷ് സ്കൂ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. റാ​ക് ഹോ​സ്പി​റ്റ​ല്‍ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​റാ​സ സി​ദ്ദീ​ഖി, റാ​ക് ആ​രോ​ഗ്യ-​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഓ​ഫി​സ് ഡ​യ​റ​ക്ട​ര്‍ ഖാ​ലി​ദ് അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​ല്‍ ശ​ഹി, പ്ര​ഫ. അ​ഡ്രി​യാ​ന്‍ കെ​ന്ന​ഡി തു​ട​ങ്ങി​യ​വ​ര്‍ റാ​ക് ഹോ​സ്പി​റ്റ​ലി​ല്‍ ന​ട​ന്ന സ​മ്മാ​ന വി​ത​ര​ണ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

WEB DESK
Next Story
Share it