Begin typing your search...

യുഎഇയിലെ മഴക്കെടുതി ; രക്ഷാ പ്രവർത്തനത്തിന് യുഎഇ അധികൃതർക്ക് ഒപ്പം മലയാളികളും

യുഎഇയിലെ മഴക്കെടുതി ; രക്ഷാ പ്രവർത്തനത്തിന് യുഎഇ അധികൃതർക്ക് ഒപ്പം മലയാളികളും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മ​ഴ​ക്കെ​ടു​തി​യി​ല്‍ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ര്‍ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി യു.​എ.​ഇ അ​ധി​കൃ​ത​ര്‍ക്കൊ​പ്പം മ​ല​യാ​ളി​ക​ളു​ള്‍പ്പെ​ടെ​യു​ള്ള താ​മ​സ​ക്കാ​ർ. യു.​എ.​ഇ​യി​ല്‍ പ​ര​ക്കെ ല​ഭി​ച്ച ക​ന​ത്ത മ​ഴ​യി​ലും പേ​മാ​രി​യി​ലും ത​ദ്ദേ​ശീ​യ​രും ഇ​ന്ത്യ​ക്കാ​രു​മു​ള്‍പ്പെ​ടെ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ആ​യി​ര​ങ്ങ​ളാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. ക​ല്‍ബ​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് വി​ല്ല​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ല്‍ എ​മി​റേ​റ്റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​ക​ളു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലു​ക​ള്‍ ഈ ​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍ക്ക് ന​ല്‍കി​യ ആ​ശ്വാ​സം ചെ​റു​ത​ല്ല. കാ​ലാ​വ​സ്ഥ കേ​ന്ദ്ര​ത്തി​ല്‍നി​ന്നു​ള്ള മു​ന്ന​റി​യി​പ്പി​നെ​തു​ട​ര്‍ന്ന് ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പേ നി​രീ​ക്ഷ​ണ സു​ര​ക്ഷ നി​ര്‍ദേ​ശ മു​ന്ന​റി​യി​പ്പു​ക​ളു​മാ​യി സ​ജീ​വ​മാ​യി​രു​ന്ന ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് പേ​മാ​രി ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി.

പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ഴി​യി​ല​ക​പ്പെ​ട്ട​വ​രെ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ക്കാ​നും താ​ൽ​ക്കാ​ലി​ക താ​മ​സ​യി​ടം ന​ൽ​കാ​നും നി​ര​വ​ധി​പേ​ർ രം​ഗ​ത്തെ​ത്തി. ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ തു​ട​ങ്ങി വി​വി​ധ ഇ​ന്ത്യ​ന്‍ കൂ​ട്ടാ​യ്മ​ക​ളും വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും യു.​എ.​ഇ അ​ധി​കൃ​ത​ര്‍ക്കൊ​പ്പം ദു​രി​ത മേ​ഖ​ല​ക​ളി​ല്‍ സ​ഹാ​യ ഹ​സ്ത​വു​മാ​യെ​ത്തി നൂ​റു​ക​ണ​ക്കി​ന് പേ​ര്‍ക്ക് ആ​ശ്വാ​സ​മേ​കി. മ​ഴ​ക്കെ​ടു​തി​യി​ല്‍ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട 1300ഓ​ളം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​താ​യി പ്ര​സി​ഡ​ന്‍റ് നി​സാ​ര്‍ ത​ള​ങ്ക​ര പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി​യും ഭ​ക്ഷ​ണ വി​ത​ര​ണ​മു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ തു​ട​ര്‍ദി​വ​സ​ങ്ങ​ളി​ലും ഭ​ക്ഷ​ണം വി​ത​ര​ണം തു​ട​രും.

അ​സോ​സി​യേ​ഷ​ന്‍ ഓ​ഫി​സ് പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ര്‍ക്കാ​യി മു​ഴു​സ​മ​യ​വും തു​റ​ന്ന് പ്ര​വ​ര്‍ത്തി​ച്ചു. ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​മാ​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത​യും അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. ഇ​ന്ത്യ​ന്‍ സ്കൂ​ളി​ന്‍റെ പ​ത്തോ​ളം ബ​സു​ക​ള്‍ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ത്തി​നാ​യി വി​ട്ടു​ന​ല്‍കി. ഷാ​ര്‍ജ എ​യ​ര്‍പോ​ര്‍ട്ടി​ലും റോ​ള​യി​ലും കു​ടു​ങ്ങി​യ​വ​രെ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ യ​ത്നി​ച്ച​തി​ല്‍ ചാ​രി​താ​ര്‍ഥ്യ​മു​ണ്ടെ​ന്നും നി​സാ​ര്‍ ത​ള​ങ്ക​ര പ​റ​ഞ്ഞു. അ​നീ​സ്, മു​ര​ളി, ജി​ബി, ത്വാ​ലി​ബ് തു​ട​ങ്ങി​യ​വ​ര്‍ ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍റെ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

‘മ​ഴ​ക്കെ​ടു​തി കാ​ര​ണം ആ​രെ​ങ്കി​ലും ദു​ബൈ - മു​ഹൈ​സ​ന ഭാ​ഗ​ത്തു​ണ്ടെ​ങ്കി​ല്‍ എ​ന്നെ വി​ളി​ക്കാം’ ഭ​ക്ഷ​ണ​വും താ​മ​സ​വും മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് അ​റേ​ഞ്ച് ചെ​യ്യും’ എ​ന്നാ​യി​രു​ന്നു ഒ​രു മ​ല​യാ​ളി സ​ഹൃ​ദ​യ​ന്‍റെ വാ​ട്സ്ആ​പ് സ​ന്ദേ​ശം. സ​മാ​ന രീ​തി​യി​ല്‍ സ​ഹാ​യ വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു യു.​എ.​ഇ​യി​ലെ പ​ല സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളു​മെ​ന്ന​ത് ദു​രി​ത​സ​മ​യ​ത്തെ സ​ന്തോ​ഷ വാ​ര്‍ത്ത​ക​ളാ​ണ്. കെ.​എം.​സി.​സി, പ്ര​വാ​സി ഇ​ന്ത്യ, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്, ഫു​ജൈ​റ കൈ​ര​ളി ക​ള്‍ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍, ഖോ​ര്‍ഫ​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ ക്ല​ബ് തു​ട​ങ്ങി വി​വി​ധ കൂ​ട്ടാ​യ്മ​ക​ളി​ലെ പ്ര​വ​ര്‍ത്ത​ക​രും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

WEB DESK
Next Story
Share it