Begin typing your search...

രഘുമാഷിന്റെ ഓർമ്മകളുടെ പുസ്തകം പ്രകാശനം ചെയ്തു

രഘുമാഷിന്റെ ഓർമ്മകളുടെ പുസ്തകം പ്രകാശനം ചെയ്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എഴുത്തുകാരനും അധ്യാപകനുമായ കെ രഘുനന്ദന്റെ 'മുന്നിലേക്ക് കുതിച്ച വാക്ക് പിന്നിലേക്ക് മറിഞ്ഞ പ്രാണൻ' എന്ന ഓർമ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വച്ച് പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാതാരം ഇർഷാദ് ജനകീയനായ മോട്ടിവേഷണൽ സ്പീക്കർ പി എം എ ഗഫൂറിന് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ബഷീർ തിക്കോടി പുസ്തക പരിചയം നിർവഹിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ സി ഇ ഒ കെ ആർ രാധാകൃഷ്ണൻ നായർ അനുഗ്രഹഭാഷണം നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് വൈ. എ റഹിം,

മുൻ പ്രസിഡണ്ട് ഇ പി ജോൺസൺ എന്നിവർ ആശംസകൾ നേർന്നു. മച്ചിങ്ങൽ രാധാകൃഷ്ണൻ നിയന്ത്രിച്ച പ്രകാശന ചടങ്ങിൽ എക്സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടീവ് പി വി മോഹൻകുമാർ ഷാർജ ബുക്ക് അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് രഘുനന്ദന് സമ്മാനിച്ചു.

WEB DESK
Next Story
Share it