Begin typing your search...

പുതുവർഷത്തിൽ 26 മണിക്കൂർ ലൈവത്തണുമായി റേഡിയോ കേരളം

പുതുവർഷത്തിൽ 26 മണിക്കൂർ ലൈവത്തണുമായി റേഡിയോ കേരളം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗൾഫിലെ ഏക മലയാളം എ.എം റേഡിയോ ആയ 'റേഡിയോ കേരളം 1476 എ.എം', ഈ പുതുവർഷത്തിൽ ശ്രോതാക്കൾക്കായി 26 മണിക്കൂർ 'റീമ - ന്യൂ ഇയർ സ്‌പെഷ്യൽ ലൈവത്തൺ' ഒരുക്കുന്നു. 2023 ഡിസംബർ 31 ഉച്ചയ്ക്ക് 02 മുതൽ, 2024 ജനുവരി 01 വൈകുന്നേരം 04 വരെ നീളുന്ന ലൈവത്തണിൽ, ലോകത്തെ വിവിധ സോണുകളിലെ പുതുവർഷാഘോഷം തത്സമയം പ്രക്ഷേപണം ചെയ്യും. ലോകത്ത് ആദ്യം പുതുവർഷം എത്തുന്ന പസഫിക്ക് മഹാസമുദ്രത്തിലെ കിരിബാസ് (Kiribati) ദ്വീപിൽനിന്നുള്ള ആഘോഷങ്ങൾ പങ്കുവെച്ച് ആരംഭിക്കുന്ന പ്രക്ഷേപണം, വിവിധ ലോകരാജ്യങ്ങൾ ചുറ്റി, ഏറ്റവും അവസാനം പുതുവർഷം എത്തുന്ന പസഫിക്കിലെതന്നെ ഹൗലാന്റ് (Howland) ദ്വീപിലെ ആഘോഷാരവങ്ങളോടെ അവസാനിക്കും. 7 ഭൂഖണ്ഡങ്ങളിലെ 38 ടൈം സോണുകളിലെ നിരവധി രാജ്യങ്ങളിലെ പുതുവത്സരാഘോഷങ്ങളിലൂടെ കടന്നുപോകുന്ന ഈ മെഗാ ലൈവത്തണിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ലൈവത്തൺ കേൾക്കുന്ന ശ്രോതാക്കൾക്കായി നിരവധി സമ്മാനങ്ങളും റേഡിയോ കേരളം പ്രഖ്യാപിച്ചിട്ടുണ്ട്.

ഓരോ മണിക്കൂറിലും ചോദ്യങ്ങൾ ചോദിക്കുന്ന ക്വിസ് മത്സരമാണ് അതിലൊന്ന്. ഏറ്റവുമധികം ശരിയുത്തരങ്ങൾ നൽകുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ ഒന്നാമതെത്തുന്ന ഭാഗ്യശാലിക്ക് യു.എ.ഇയിൽ ഒരു 'ഫാമിലി ടൂർ പാക്കേജ്' ആണ് സമ്മാനമായി നൽകുന്നത്. ഗൾഫിൽ എവിടെയുമുള്ള വിജയിക്ക്, നാട്ടിലുള്ള ഫാമിലിക്കൊപ്പം ദുബായിയുടെ കാണാക്കാഴ്ചകൾ ആസ്വദിക്കാവുന്ന തരത്തിൽ, Two Way Flight Tickets, Pick up & Drop off, Hotel stay, Desert Safari, Sightseeing, Arabian Food, Guide Service എന്നിവയെല്ലാം ഉൾപ്പെടുന്ന ടൂർ പാക്കേജാണ് ഇത്. മത്സരത്തിൽ രണ്ടാം സമ്മാനം 2024 ദിർഹംസും മൂന്നാം സമ്മാനം 1476 ദിർഹംസും ആണ്. ഒപ്പം, ലൈവത്തണിന്റെ ഓരോ മണിക്കൂറിലും വിളിക്കുന്ന കോളേഴ്‌സിൽനിന്ന് നറുക്കെടുപ്പിലൂടെ ഒരാൾക്ക് വീതം സ്വർണ്ണ നാണയം സമ്മാനമായി നൽകും. Reema - Spices, Pulses, Masalas & Breakfast Items,Millo Forklift Rental & Services, Dubai, Idea Tech Elevators LLC, Sharjah, Excel Food Processing Industries LLC, Roto Graphics Packing Industry LLCഎന്നിവരാണ് ഈ ലൈവത്തണിന്റെ മുഖ്യ പ്രായോജകർ.

ഗൾഫ് രാജ്യങ്ങളിലെ ലക്ഷക്കണക്കിന് പ്രവാസി മലയാളികൾക്ക് ഈ പുതുവർഷം അവിസ്മരണീയമാക്കുകയാണ് ലൈവത്തണിന്റെ ലക്ഷ്യമെന്ന് ടീം റേഡിയോ കേരളം വ്യക്തമാക്കി. ഭൂതല പ്രക്ഷേപണത്തിനു പുറമേ റേഡിയോ കേരളത്തിന് ഓൺലൈൻ പ്രക്ഷേപണവും ഉണ്ട്. കൂടാതെ, പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും റേഡിയോ കേരളം ആപ്പും ലഭ്യമാണ്. കൂടാതെ ആമസോൺ അലക്‌സ, ആപ്പിൾ കാർപ്ലേ എന്നീ പ്ലാറ്റ്‌ഫോമുകളിലും പ്രക്ഷേപണം ലഭ്യമാണ്.

WEB DESK
Next Story
Share it