Begin typing your search...

ഭക്ഷ്യോൽപാദനത്തിൽ  കൂടുതൽ സ്വയംപര്യാപ്തത നേടാൻ ഖത്തർ

ഭക്ഷ്യോൽപാദനത്തിൽ   കൂടുതൽ സ്വയംപര്യാപ്തത നേടാൻ ഖത്തർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഖത്തറിൽ പ്രാദേശിക പച്ചക്കറി, ടേബിൾ എഗ്, മീൻ, റെഡ് മീറ്റ് തുടങ്ങിയ ഫ്രഷ് ഫുഡ് ഉൽപാദനത്തിൽ വർഷാവസാനത്തോടെ കൂടുതൽ സ്വയം പര്യാപ്തത നേടാൻ ലക്ഷ്യമിട്ടുള്ള നടപടികൾ പുരോഗതിയിൽ. ഈ വർഷത്തിനകം പ്രാദേശിക പച്ചക്കറികൾ, ടേബിൾ എഗ് എന്നിവയുടെ ഉൽപാദനത്തിൽ 70% വും, മീൻ 90% വും, ചെമ്മീൻ100% വും, റെഡ് മീറ്റിൽ 30% വും സ്വയം പര്യാപ്തത ലക്ഷ്യമിട്ടാണ് നടപടികൾ പുരോഗമിക്കുന്നത്.

2017 ൽ പച്ചക്കറി ഉൽപാദനത്തിൽ 20 ശതമാനമായിരുന്നു വർധനയെങ്കിൽ 2022 അവസാനിച്ചപ്പോൾ വർധന 46 ശതമാനമായി. 130 ശതമാനമാണ് 5 വർഷത്തിനിടെയുള്ള വർധനയെന്ന് നഗരസഭ മന്ത്രാലയത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടർ വ്യക്തമാക്കി. കഴിഞ്ഞ 5 വർഷത്തിനിടെ ടേബിൾ എഗ് ഉൽപാദനത്തിൽ 36 ശതമാനവും റെഡ് മീറ്റിൽ 18 ശതമാനവുമാണ് വർധന.

രാജ്യത്തിന്റെ രണ്ടാമത് ദേശീയ ഭക്ഷ്യ സുരക്ഷാ നയം 2023-2030 നടപ്പാക്കാനുള്ള നടപടികളിലാണ് രാജ്യം. കഴിഞ്ഞ 2017-2022 കാലയളവിൽ വിവിധ ഭക്ഷ്യ ഉൽപാദനത്തിൽ സ്വയം പര്യാപ്തതാ നിരക്ക് ഉയർത്താനായി. മന്ത്രാലയത്തിന്റെ 2018-2023 ഖത്തർ ദേശീയ ഭക്ഷ്യ സുരക്ഷാ നയത്തിന് കീഴിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഫലമായാണ് പച്ചക്കറി, കന്നുകാലികൾ, മീൻ തുടങ്ങിയ ഫ്രഷ് ഫുഡ് ഉൽപാദനത്തിൽ ഉൾപ്പെടെ കൂടുതൽ സ്വയം പര്യാപ്ത നേടാനായത്.

കഴിഞ്ഞ 5 വർഷത്തിനിടെ ഫ്രഷ് ബ്രോയിലർ ചിക്കൻ ഉൽപാദനത്തിൽ 100%വും, ഈന്തപ്പഴ ഉൽപാദനത്തിൽ 82 %വും സ്വയം പര്യാപ്തത നേടാനായി. കൃഷിക്കാവശ്യമായ വളം, കൃഷി ഭൂമി തയാറാക്കൽ, പരാഗ വിതരണം തുടങ്ങിയ കാർഷിക പിന്തുണ നൽകുന്നതിന്റെ ഫലമാണ് ഉൽപാദനം വർധിക്കുന്നത്.

Elizabeth
Next Story
Share it