Begin typing your search...

മലയാളം മിഷൻ ദുബായ് ചാപ്റ്ററിന് അഭിമാനം; പങ്കാളിത്തത്തിലും അവതരണത്തിലും മികവു പുലർത്തി 'സർഗോത്സവം 2023' ശ്രദ്ധേയമായി

മലയാളം മിഷൻ ദുബായ് ചാപ്റ്ററിന് അഭിമാനം; പങ്കാളിത്തത്തിലും അവതരണത്തിലും മികവു പുലർത്തി സർഗോത്സവം 2023 ശ്രദ്ധേയമായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഭാഷാ പ്രചാരണത്തിനൊപ്പം കുട്ടികൾക്കായി കലാമത്സരങ്ങൾ കൂടി സംഘടിപ്പിച്ച് മലയാളം മിഷൻ ദുബായ് ചാപ്റ്റർ ഒരു പുതു മാതൃക മുന്നോട്ടു വച്ചിരിക്കുന്നുവെന്ന് കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. പൊതു വിദ്യാഭ്യാസം വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഇടതു സർക്കാർ നടത്തിവരുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ് മലയാളം മിഷന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ദുബായ് ചാപ്റ്റർ കുട്ടികൾക്കായി സംഘടിപ്പിച്ച 'സർഗോത്സവം 2023' ൽ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബർ 05 ഞായറാഴ്ച ദുബായ് കാപിറ്റൽ സ്‌കൂളിൽ വച്ച് രാവിലെ 9 മണിക്ക് സ്റ്റേജിന മത്സരങ്ങളോടെയാണ് സമാപന ദിവസ പരിപാടികൾ ആരംഭിച്ചത്. മലയാളം മിഷൻ- റേഡിയോ മലയാളം തലവനും എഴുത്തുകാരനുമായ ജേക്കബ് എബ്രഹാം രാവിലെ തിരി തെളിച്ച് മത്സരങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് വൈകിട്ട് 5 മണിക്ക് നടന്ന സമാപന സമ്മേളന വേദിയിൽ ദുബായ് ചാപ്റ്ററിലെ സൂര്യകാന്തി വിദ്യാർത്ഥികൾ തയാറാക്കുന്ന 'തൂലിക - പ്രവാസത്തിലെ കുരുന്നെഴുത്തുകൾ' എന്ന കയ്യെഴുത്തു മാസികയുടെ കവർപേജ് പ്രകാശനവും പി ജയരാജൻ നിർവഹിച്ചു.

പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ദുബായ് ചാപ്റ്റർ മുഖ്യ രക്ഷാധികാരിയുമായ എൻ കെ കുഞ്ഞഹമ്മദ്, യു എ ഇ യിലെ പ്രമുഖ സാംസ്‌കാരിക പ്രവർത്തകൻ ബഷീർ തിക്കോടി, ലോക കേരളസഭാംഗം അനിത ശ്രീകുമാർ, എന്നിവർ അതിഥികളായി. സെക്രട്ടറി ദിലീപ് സി എൻ എൻ സ്വാഗതം പറഞ്ഞാരംഭിച്ച പരിപാടിയിൽ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷയായി. ചെയർമാൻ വിനോദ് നമ്പ്യാർ, വൈസ് ചെയർമാൻ ഷിജു കോഴിക്കോട്, കൺവീനർ ഫിറോസിയ ദിലീഫ് റഹ്മാൻ, വിദഗ്ദ്ധ സമിതി അധ്യക്ഷ സോണിയ ഷിനോയ് പുൽപ്പാട്ട്, ഓർമ സെക്രട്ടറി പ്രദീപ് തോപ്പിൽ, ഓർത്തഡോക്സ് ചർച്ച് പ്രതിനിധി ആന്റോ അബ്രഹാം , അക്മ പ്രതിനിധി സലീഷ് കക്കാട്ട്, എന്നിവർ ആശംസകൾ അറിയിച്ചു.

ഒക്ടോബർ 22 ന് നടന്ന സ്റ്റേജിതര മത്സരങ്ങൾ ഉൾപ്പെടെ രണ്ടു ദിനങ്ങളിലായി നടന്ന സർഗോത്സവ മത്സരങ്ങളിലെ വിജയികൾക്കും മലയാളം മിഷൻ ഇതുവരെ നടത്തിയ വിവിധ മത്സര വിജയികൾക്കുമുള്ള സമ്മാനദാനവും വിവിധ സാംസ്‌കാരിക പരിപാടികളും നടന്നു. സർഗോത്സവം പ്രോഗ്രാം കോർഡിനേറ്റർ സർഗ റോയ് നന്ദി അറിയിച്ചു.

WEB DESK
Next Story
Share it