Begin typing your search...

പാമ്പാടി കെ. ജി. കോളജ് പൂർവ്വവിദ്യാർത്ഥി സംഘടന 'കേജീസ്'21-മത് വാർഷിക ആഘോഷം

പാമ്പാടി കെ. ജി. കോളജ് പൂർവ്വവിദ്യാർത്ഥി സംഘടന കേജീസ്21-മത് വാർഷിക ആഘോഷം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാമ്പാടി കെ. ജി. കോളജ് പൂർവ്വവിദ്യാർത്ഥി സംഘടനയായ 'കേജീസ്' അതിന്റെ ഇരുപത്തി ഒന്നാമത് വാർഷിക ആഘോഷസമ്മേളനം അതിവിപുലമായ പരിപാടികളോടെ മെയ് മാസം 28ാം തീയതി നടത്തപ്പെടുന്നു. മലങ്കര ഓർത്തഡോക്‌സ് സഭയിലെ പുണ്യശ്ലോകനായ പരി. പാമ്പാടി കുറിയാക്കോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ തിരുമേനി അന്ത്യവിശ്രമം കൊള്ളുന്ന കബറിടത്തിനു സമീപത്തായി 1981ൽ ആരംഭം കുറിച്ച കോളജ്, അതിന്റെ യു എ യിലെ പൂർവ്വ വിദ്യാർത്ഥി സംഘടന 2002 ൽ അന്നത്തെ പ്രിൻസിപ്പൽ പ്രൊ. ജേക്കബ് കുര്യൻ ഓണാട്ടു തിരി തെളിയിച്ചു ഉൽഘാടനം ചെയ്യുകയുണ്ടായി.

പൂർവ്വവിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിൽ എന്നും വ്യത്യസ്തത പുലർത്തുന്ന കേജീസ് തങ്ങളുടെ പ്രവർത്തനങ്ങൾ കൊണ്ട് മറ്റു സംഘടനകൾക്ക് എന്നും ഒരു മാതൃകയാണ്.2002ൽ ചെറിയ തോതിൽ ആരംഭം കുറിച്ച ഈ സംഘടന അംഗബലം കൊണ്ടും പ്രവർത്തന മികവ് കൊണ്ടും ഇന്ന് യു എ ഇ യിലെ സംഘടന ശ്രെണിയിൽ പ്രഥമ സ്ഥാനത്തു തന്നെ നില കൊള്ളുന്നു. കാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക പ്രതിബദ്ധതയിലും മാത്രമല്ല സാംസ്‌കാരിക തലങ്ങളിലും സംഘടനാഗംങ്ങൾ വ്യാപൃതരാണ്. മലയാള മനോരമ യുഎഇ റെസിഡന്റ് എഡിറ്റർ ശ്രീ മിന്റു ജേക്കബ് തിരി തെളിയിച്ചു തുടങ്ങിയ 21മത് വാർഷിക ആഘോഷങ്ങൾക്കു നാളെ നടക്കുന്ന സമാപന സമ്മേളനത്തോടെ തിരശ്ശീല വീഴുകയാണ്. ദുബായ് അക്കാദമിക് സിറ്റിയിലെ ഡി മോണ്ട് ഫോർട്ട് യൂണിവേഴ്‌സിറ്റിയുടെ പ്രൊഡഗംഭീരമായ ഓഡിറ്റൊറിയത്തിൽ വെച്ച് അരങ്ങേറുന്ന സമാപന പരിപാടിയിൽ വെച്ച് കോളജിന്റെ പ്രഥമ പ്രിൻസിപ്പൽ ആയിരുന്ന പ്രൊ. ടൈറ്റസ് വർക്കിയെ തന്റെ ശിഷ്യ ഗണങ്ങളും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് ഗുരുപൂജയോടെ ആദരപൂർവം സ്വീകരിച്ചു ഗുരുവന്ദനം നടത്തി അനുമോദിക്കുന്നതാണ്.

തദവസരത്തിൽ കോളജിന്റെ പൂർവ്വവിദ്യാർത്ഥിയും ഇദംപ്രഥമമായി കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ആത്മീയ പഥത്തിലെ മെത്രാപോലീത്ത പദവിയിലേക്ക് ഉയർത്തപ്പെട്ട അഭി. സഖറിയ മാർ സെവേറിയോസ് തിരുമേനി യെ യു എ ഇ ചാപ്റ്റർ അലുംമ്‌നിയുടെ നേതൃത്വത്തിൽ ആദരിക്കുന്നതുമാണ്. യുഎ ഇ യിലെ സാമൂഹിക സാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്ന ഗ്രീഗോറിയൻ അവാർഡ് ദാനവും അന്നേ ദിവസം നടത്തപ്പെടുന്നതാണ്.തുടർന്ന് നടക്കുന്ന കലാപരിപാടികളിൽ കേരളത്തിന്റെ തനതുകലയായ ചെണ്ടമേളത്തിൽ ഫ്യൂഷനും, പ്രശസ്ത പിന്നണി ഗായകരായ ശ്രീമതി സുമി അരവിന്ദ്, ശ്രീ. പ്രദീപ് ബാബു, ദീപക്കുട്ടി കൂടാതെ വിവിധ ഗായിക ഗായകൻമാരുടെ നേതൃത്വത്തിൽ ഗാനമേള, മെന്റലിസ്റ്റ് മഹേഷ് കാപ്പിൽ നടത്തുന്ന പ്രോഗ്രാം, മറ്റുകലാപരിപാടികൾ എന്നിവയും നടത്തപ്പെടുന്നതാണ്.

ആഘോഷങ്ങളുടെ വിജയത്തിനായി ശ്രീ ബിനിൽ എം സ്‌കറിയ (ജനറൽ കൺവീനർ ), ശ്രീ ലാൽജി മാത്യു (പ്രസിഡന്റ് ), ശ്രീ സോനു മാത്യു (സെക്രട്ടറി ), ശ്രീ രതീഷ് കുര്യാക്കോസ് (ട്രെഷറർ), എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഊർജസ്വലമായി പ്രവർത്തിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾക് 050573622, 0507847231 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

WEB DESK
Next Story
Share it