Begin typing your search...

2024ലെ മഹേന്ദ്ര എക്സലൻസ് ഇൻ തിയറ്റർ അവാർഡ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഓർമ്മ അവതരിപ്പിക്കുന്ന "ഭൂതങ്ങൾ"

2024ലെ മഹേന്ദ്ര എക്സലൻസ് ഇൻ തിയറ്റർ അവാർഡ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഓർമ്മ അവതരിപ്പിക്കുന്ന ഭൂതങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഓർമ്മ അവതരിപ്പിക്കുന്ന ഭൂതങ്ങൾ 2024ലെ മഹേന്ദ്ര എക്സലൻസ് ഇൻ തിയറ്റർ അവാർഡ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയൊട്ടാകെ, 369 നാടകങ്ങളിൽ നിന്ന് 10 എണ്ണമാണ് ജൂറി കമ്മറ്റി തെരഞ്ഞെടുത്തത്. മലയാളഭാഷയിൽ, 46 നാടകങ്ങളിൽ നിന്നാണ് ഭൂതങ്ങൾ ഈ പട്ടികയിൽ എത്തിയത്. ഈ വരുന്ന പതിനാറാം തീയതി ശ്രീറാം സെന്റർ ന്യൂഡൽഹിയിൽ വെച്ചാണ് നാടകം നടത്തപ്പെടുന്നത്.

മെറ്റ, 2024 ഇൽ ഏറ്റവും മികച്ച നിർമ്മാണം, സംവിധാനം, രംഗപടം, ദീപവിതാനം, ensemble എന്നീ വിഭാഗങ്ങളിലേക്കാണ് നാടകം തിരഞ്ഞെടുക്കപ്പെട്ടത്. ഫലപ്രഖ്യാപനം, മാർച്ച് 20ന് കമനി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.ഏകദേശം 33 പേരോളം വരുന്ന പ്രവാസികളായ നാടക പ്രേമികൾ പല സ്ഥലങ്ങളിൽ നിന്നും വന്ന് പല ജോലികളിൽ ഏർപ്പെട്ട് വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ കഴിയുന്നവർ.നാടകത്തെ ജീവനുതുല്യം സ്നേഹിക്കുന്ന ഡയറക്ടർ ശ്രീ ഒ ടി ഷാജഹാനോടൊപ്പം അവരുടെ അഭിനിവേശവും കഠിനാധ്വാനവും ചേർന്നപ്പോൾ ഉരുത്തിരിഞ്ഞ സൃഷ്ടിയാണ് ഭൂതങ്ങൾ. പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിൽ, മികച്ച നാടകം, മികച്ച സംവിധാനം എന്നിവ ഉൾപ്പെടെ അഞ്ച് അവാർഡുകൾ കരസ്ഥമാക്കുവാൻ ഓർമ്മ അവതരിപ്പിച്ച ഭൂതങ്ങൾക്ക് കഴിഞ്ഞിരുന്നു.

WEB DESK
Next Story
Share it