Begin typing your search...

ഓർമ വനിതാദിനാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു

ഓർമ വനിതാദിനാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സാർവ്വദേശീയ വനിതാദിനത്തിൻറെ ഭാഗമായി ഓർമ സംഘടിപ്പിക്കുന്ന വനിതാദിനാഘോഷപരിപാടികൾ മാർച്ച് 3 ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ ദുബായ് ഫോക്ലോർ അക്കാദമി ഹാളിൽ വെച്ച് നടക്കുമെന്ന് ഓർമ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

കേരളാ സർക്കാർ നോളജ് എക്കണോമി മിഷൻ ഡയറക്ടർ ഡോ . പി എസ് ശ്രീകല മുഖ്യാതിഥി ആയി പങ്കെടുക്കുന്ന ഈ പരിപാടിയുടെ ഭാഗമായി ഓർമ വനിതാവേദി അവതരിപ്പിക്കുന്ന കലാപരിപാടികളും നാടകവും സാംസ്‌കാരിക സമ്മേളനവും അരങ്ങേറും.

അബുദാബി കേരളാ സോഷ്യൽ സെന്റർ സംഘടിപ്പിച്ച ഭരത് മുരളി നാടകമത്സരത്തിൽ മികച്ച നാടകമായി തിരഞ്ഞെടുക്കുകയും ന്യൂ ഡൽഹി മഹിന്ദ്ര എക്‌സലൻസ് ഇൻ തിയറ്റർ അവാർഡ്സ് (META) ദേശീയ നാടകമത്സരത്തിൽ 369 നാടകങ്ങളിൽ നിന്ന് സെലക്ഷൻ കിട്ടുകയും ഇതിനോടകം നാടകാസ്വാദകരുടെ മുക്തകണ്ഠം പ്രശംസ നേടുകയും ചെയ്ത ഓർമ അവതരിപ്പിച്ച നാടകം UAE യിലെ കലാപ്രേമികളുടെ അഭ്യർത്ഥന മാനിച്ചു വീണ്ടും അന്നേ ദിവസം അവതരിപ്പിക്കപ്പെടുകയാണ്. ഈ നാടകം കാണുവാനും വനിതാദിനാഘോഷപരിപാടിയിൽ പങ്കെടുക്കാനും താല്പര്യമുള്ളവർ താഴെപറയുന്ന നമ്പറിൽ ബന്ധപ്പെടണം. +971 50 2028494 , +971 50 244 5425

WEB DESK
Next Story
Share it