Begin typing your search...

അനിയന്ത്രിതമായ വിമാനയാത്രാകൂലി വർധന; സംയുക്ത പോരാട്ടത്തിന് പ്രവാസി സംഘടനകൾ

അനിയന്ത്രിതമായ വിമാനയാത്രാകൂലി വർധന; സംയുക്ത പോരാട്ടത്തിന് പ്രവാസി സംഘടനകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അനിയത്രിതമായ വിമാനയാത്രാകൂലി വർധനവിനെതിരെ അബുദാബിയിലെ പ്രവാസി സംഘടനകൾ സംയുക്ത പോരാട്ടത്തിനൊരുങ്ങുന്നു. അബുദാബി കെഎംസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡയസ്പോറ സമ്മിറ്റിന്റെ തുടർ ചർച്ചകൾക്കായി കൂടിയ യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടു വെച്ചത്. പരിപാടിയിൽ അബുദാബിയിലെ മുപ്പതോളം സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. യോഗത്തിൽ അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർഅലി കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജോൺ പി വർഗീസ് ഉദ്ഘാടനം ചെയ്തു.

കാലങ്ങളായി പ്രവാസികൾ അനുഭവിക്കുന്ന വിമാനയാത്രാകൂലി വർധനവ് നിയന്ത്രിക്കാൻ മാറിവന്നുകൊണ്ടിരിക്കുന്ന കേന്ദ്ര-കേരള സർക്കാരുകൾ തയ്യാറാവാത്ത സാഹചര്യത്തിൽ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി പ്രവാസി സമൂഹം പ്രതികരിക്കണമെന്ന് യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിയമവശങ്ങളെ കുറിച്ച് പ്രമുഖ അഭിഭാഷകനും കേരള ബാർ കൗൺസിൽ അംഗവുമായ അഡ്വ. മുഹമ്മദ് ഷാ യോഗത്തിൽ വിശദീകരിച്ചു. നിയമപരമായ പോരാട്ടങ്ങൾക്കൊപ്പം ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുള്ള രാഷ്ട്രീയമായ ഇടപെടലുകളും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എംപി മാരായ കെ.മുരളീധരൻ, അഡ്വ.എ.എ റഹിം, ആന്റോ ആന്റണി എന്നിവർ അംഗങ്ങളായ പാർലിമെന്ററി സബ് കമ്മിറ്റി ഇതുസംബന്ധിച്ച് വിശദമായ പഠന റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ട് പാർലമെന്റിൽ വെച്ചിട്ടും അത് ചർച്ച ചെയ്യുന്നതിനോ മറ്റു നടപടികൾക്കോ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. വിമാനയാത്രാകൂലി സംബന്ധിച്ച പ്രശ്നങ്ങളും ക്രിയാത്മകമായ പരിഹാര മാർഗങ്ങളും റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്. സർക്കാർ നിയോഗിച്ച ഒരു കമ്മിറ്റി തയ്യാറാക്കിയ നിയമപരമായ റിപ്പോർട്ട് ഉണ്ടെന്നിരിക്കെ അതിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഇനി വരുന്ന സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതോടൊപ്പം റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി നിയമപരമായ പോരാട്ടത്തിന് പ്രവാസി സംഘടനകളുടെ ഒരുമിച്ചുള്ള മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ നിലവിലുള്ള സർക്കാർ നയം മാറ്റുകയും വിമാനയാത്രാകൂലിയടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നതിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് കൂടുതൽ അധികാരം നൽകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമാനയാത്രാനിരക്ക്, പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസം, പ്രവാസി വോട്ടവകാശം എന്നീ സുപ്രധാന വിഷയങ്ങൾ മുൻനിർത്തി അബുദാബി സംസ്ഥാന കെഎംസിസി അബുദാബിയിലെ പ്രവാസി സംഘടനകളെ ഒരുമിപ്പിച്ചു കഴിഞ്ഞ മാസം നടത്തിയ ഡയസ്പോറ സമ്മിറ്റിന്റെ തുടർച്ചയായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. മറ്റു വിഷയങ്ങളിലും ഇത്തരം കൂടിച്ചേരലുകളുണ്ടാകുമെന്നും ലക്ഷ്യത്തിലെത്തുംവരെ മുന്നിൽ നിന്ന് നയിക്കാൻ അബുദാബി കെഎംസിസി പ്രതിജ്ഞാബദ്ധമാണെന്നും പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ പറഞ്ഞു. വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് പി.ബാവഹാജി, ഹൈദർ ബിൻ മൊയ്ദു (ഇന്ത്യൻ ഇസ്ലാമിക് സെന്റർ), സഫറുള്ള പാലപ്പെട്ടി (കേരള സോഷ്യൽ സെന്റർ) എം യു ഇർഷാദ് ( അബുദാബി മലയാളി സമാജം), ഉമ്മർ നാലകത് (സോഷ്യൽ ഫോറം ), മുജീബ് ( ദർശന സാംസ്‌കാരിക വേദി) യാസർ കല്ലേരി ( വടകര എൻ ആർ ഐ ഫോറം), യസുശീലൻ (ഇൻകാസ്), ദിലീപ് ( പയ്യന്നൂർ സൗഹൃദവേദി), മുഹമ്മദ് അലി( ചങ്ങാത്തം ചങ്ങരംകുളം), അഷ്റഫ് (എംഇഎസ്), കബീർ (പ്രവാസി ഇന്ത്യ), ജാഫർ ( യു എ ഇ ഇസ്ലാഹി സെന്റര്), കബീർ ഹുദവി( സുന്നി സെന്റര് ), അബ്ദുൽ റസാഖ് അൻസാരി ( ഇസ്ലാഹി സെന്റര് ), ഡോക്ടർ ബഷീർ ( ഇസ്ലാഹി സെന്റർ - വിസ് ഡ0), നസീൽ ( ഫോക്കസ് അബുദാബി ), ബഷീർ ( ഗാന്ധി സൗഹൃദ വേദി) വിപികെ അബ്ദുല്ല (കെഎംസിസി) തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ചു. സംസ്ഥാന കെഎംസിസി ഭാരവാഹികളായ അഷ്‌റഫ് പൊന്നാനി, ഹംസ നടുവിൽ, കോയ തിരുവത്ര, റഷീദ് പട്ടാമ്പി, അനീസ് മാങ്ങാട്, ഷറഫുദീൻ കൊപ്പം, സാബിർ അഹമ്മദ്, ടി.കെ സലാം, ഇ ടി എം സുനീർ, ഖാദർ ഒളവട്ടൂർ, ഹംസാ ഹാജി പാറയിൽ, മൊയ്തൂട്ടി വെളേരി, അൻവർ ചുള്ളിമുണ്ട, ഷാനവാസ് പുളിക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അബുദാബി കെഎംസിസി ജനറൽ സെക്രട്ടറി യൂസഫ് സി.എച്ച് സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുൽ ബാസിത് കായക്കണ്ടി നന്ദിയും പറഞ്ഞു.

WEB DESK
Next Story
Share it