Begin typing your search...

അക്ഷരക്കൂട്ടം സെമിനാർ പെൺപ്രവാസത്തിലെ അതിജീവനനേർസാക്ഷ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി

അക്ഷരക്കൂട്ടം സെമിനാർ പെൺപ്രവാസത്തിലെ അതിജീവനനേർസാക്ഷ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു എ ഇ യിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മ അക്ഷരക്കൂട്ടത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദുബായിൽ സംഘടിപ്പിച്ച "പെൺപ്രവാസം: അതിജീവനത്തിന്റെ രഥ്യകൾ" വിവിധ മേഖലകളിലെ സ്ത്രീ അനുഭവങ്ങളുടെ നേർസാക്ഷ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി. റീന സലീമിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിലെ ആദ്യ സെഷനായ ഡോക്ടർ ടോക്കിൽ ഡോക്ടർ ആയിഷ സലാം ആർത്തവവിരാമത്തിന്റെ അതിജീവനവഴികളെപ്പറ്റി സദസ്യരുമായി സംവദിച്ചു.

റസീന ഹൈദർ മോഡറേറ്ററായ പ്രവാസി സ്ത്രീ: അനുഭവങ്ങൾ, നേട്ടങ്ങൾ എന്ന പരിപാടിയിൽ വിവിധ മേഖലകളിലെ സ്ത്രീകൾ അവരുടെ അനുഭവങ്ങൾ പങ്കു വച്ചു. സംരംഭകയും എക്സൈറ്റ് ലൈവ് സി ഇ ഒ യുമായ ഉമ ഭട്ടതിരിപ്പാട് നിരവധി തിരിച്ചടികളിൽ നിന്ന് കരകയറിയ തന്റെയും കൂടുതലും സ്ത്രീകൾ ജോലി ചെയ്യുന്ന തന്റെ സ്ഥാപനത്തിന്റെയും വിജയക്കുതിപ്പ് പങ്കു വച്ചു. ക്യാൻസർ അതിജീവിതയും ഭീമ സൂപ്പർ വുമൺ ഫൈനലിസ്റ്റുമായ സിഫ്ന അലിയാർ ക്യാൻസറും ഭർത്താവിനെ തളർത്തിയ കോവിഡും കുടുംബജീവിതത്തിലെ പ്രതിസന്ധികളും തരണം ചെയ്ത പൊള്ളുന്ന അനുഭവങ്ങൾ പങ്കു വച്ചു. വിദ്യാഭ്യാസമാണ് ഇത്തരം പ്രതിസന്ധികളിൽ കരുത്തായതെന്ന് സിഫ്ന പറഞ്ഞു.

ഷാർജ ആസ്റ്റർ ഹോസ്പിറ്റലിലെ നഴ്സിംഗ് സൂപ്പർവൈസർ അനുമോൾ ഗ്രിഗറിക്ക്‌ കോവിഡ് പഠിപ്പിച്ച പാഠങ്ങളാണ് പറയാനുണ്ടായിരുന്നത്. മൂന്ന് പേരും സദസ്യരുടെ ചോദ്യങ്ങൾക്ക്‌ തങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ മറുപടി പറഞ്ഞു. സജ്‌ന അബ്ദുള്ള സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രീതി രഞ്ജിത്ത് നന്ദി പ്രകാശിപ്പിച്ചു.

WEB DESK
Next Story
Share it