Begin typing your search...

പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകാനിരിക്കുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബുദാബി കെഎംസിസി

പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകാനിരിക്കുന്നവർക്ക്   സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബുദാബി കെഎംസിസി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അടുത്ത രണ്ടു മാസത്തേക്ക് യു എ ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകാനിരിക്കുന്ന ആളുകൾക്ക് നോർക്ക റൂട്സ് വഴി സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബുദാബി കെഎംസിസി ആവശ്യപ്പെട്ടു.

എക്സിറ്റ് പാസ് ലഭിച്ചു പതിനാലു ദിവസത്തിനകം രാജ്യം വിടണം.എന്നാൽ ഇതിനുള്ളിൽ ഉയർന്ന നിരക്കിൽ സ്വന്തമായി വിമാന ടിക്കറ്റ് എടുത്തു നാട്ടിൽ പോകുക എന്നത് പലർക്കും സാധിക്കില്ല. നാളിതുവരെ പല സംഘടനകളും ഉദാരമതികളായ സാമൂഹിക പ്രവർത്തകരുമാണ് പലപ്പോഴും ഇവർക്കുള്ള നിയമസഹായവും അതോടൊപ്പം താമസവും ഭക്ഷണവുമടക്കം നൽകി പോരുന്നത്. ഇങ്ങനെയുള്ളവർക്കു ഇനിയൊരു വിമാന ടിക്കറ്റ് കൂടി എടുത്തു നാടണയുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞകാര്യമായാണ്. കൂടാതെ സാമ്പത്തിക കേസുകളിലും മറ്റും പെട്ടിട്ടുള്ളവർക്കു അത്തരം കേസുകൾ തീർപ്പാക്കിയാൽ മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളു.

ഈ അവസരത്തിൽ പ്രവാസി ഉന്നമനം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന നോർക്ക റൂട്സ് ഉണർന്നു പ്രവർത്തിക്കണമെന്നും പ്രവാസികൾക്ക് വേണ്ട നിയമസഹായവും അതോടൊപ്പം സൗജന്യ മടക്ക ടിക്കറ്റും ലഭ്യമാക്കണമെന്നും അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ , ജനറൽ സെക്രട്ടറി യൂസഫ് സി ച്ച് , ട്രഷറർ പി കെ അഹമ്മദ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

WEB DESK
Next Story
Share it