അൽ കാസറിന്റെ പുതിയ ശ്രേണി ക്രീം ബട്ടർ ബൺ വിപണിയിലിറക്കി
യു എ യിലെ ബേക്കറി രംഗത്തെ പ്രമുഖരായ അൽ കാസറിന്റെ പുതിയ ശ്രേണി ക്രീം ബട്ടർ ബൺ വിപണിയിലിറക്കി. ചോക്കലേറ്റ്, വാനില, സ്ട്രോബെറി, പൈനാപ്പിൾ, ഡേറ്റ്സ് എന്നീ രുചികളിലാണ് പുതിയ നിര ബണ്ണുകൾ ലഭ്യമാവുക.
ഷാർജ സഫാരി മാളിൽ നടന്ന ചടങ്ങിൽ അൽ കാസർ ചെയർമാനും ഷാർജ രാജകുടുംബാംഗവുമായ ഷേക്ക് അബ്ദുള്ള ബിൻ ഫൈസൽ ബിൻ സുൽത്താൻ അൽ ഖാസിമി പുതിയ ബൺ പുറത്തിറക്കി. സ്ഥാപക ഡയറക്ടർ കെ വി മോഹനൻ, ഗ്രൂപ്പ് സി എഫ് ഒ ബാബുരാജ് കോട്ടുങ്ങൽ, ജനറൽ മാനേജർ ബിജു എസ് എന്നിവരും വിവിധ രുചിഭേദങ്ങളിലുള്ള ബണ്ണുകൾ അവതരിപ്പിച്ചു. നടനും ആർ ജെയുമായ മിഥുൻ രമേശ് അവതാരകനായിരുന്നു.
ഷേക്ക് സുൽത്താൻ ബിൻ അബ്ദുള്ള അൽ ഖാസിമി,ഷേക്ക് സഖർ ബിൻ അബ്ദുള്ള അൽ ഖാസിമി,ഷേക്ക് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖാസിമി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. 1975 ൽ മലയാളികൾ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യക്കാരുടെ നേതൃത്വത്തിൽ തുടങ്ങിയ സ്ഥാപനത്തിൽ ഇന്ന് അഞ്ഞൂറോളം പേർ ജോലി ചെയ്യുന്നുണ്ട്. അൽ കാസറിന്റെ 200 ൽ അധികം ഉത്പന്നങ്ങൾ യു എ ഇ വിപണിയിൽ ലഭ്യമാണ്. ഗുണമേന്മക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും ഇതിന് ഷാർജ നഗരസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഡയറക്ടർ വി കെ മോഹനൻ പറഞ്ഞു.