Begin typing your search...

നവോദയ സാംസ്കാരിക വേദി സ്കോളർഷിപ്പ് വിതരണം നാളെ

നവോദയ സാംസ്കാരിക വേദി സ്കോളർഷിപ്പ് വിതരണം നാളെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നവോദയ സാംസ്കാരിക വേദിയുടെ ഈ വര്‍ഷത്തെ സ്കോളര്‍ഷിപ്പ്‌ വിതരണം സെപ്റ്റംബർ 29ന് (നാളെ) പ്രശസ്ത മജീഷ്യനും ജീവ കാരുണ്യ പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് റഹീമയിലെ അൽ റോമാൻസിയ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും.

അതോടൊപ്പം നവോദയയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷം ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും നൽകുന്ന റിലീഫ് ഫണ്ട് മുതുക്കാടിന് കൈമാറും. അദ്ദേഹം നടത്തുന്ന സ്ഥാപനത്തിനാണ് നവോദയ സമാഹരിച്ച ഈ വർഷത്തെ റിലീഫ് ഫണ്ട് നൽകുന്നത്.

10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടുന്ന നവോദയ അംഗങ്ങളുടെ സൗദിയിലും നാട്ടിലുമുള്ള കുട്ടികൾക്ക് 2010 മുതൽ നവോദയ സ്കോളർഷിപ്പ് നൽകി വരുന്നുണ്ട്. പരിപാടിയിലേക്ക് പ്രവാസി സമൂഹത്തിലെ ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

WEB DESK
Next Story
Share it