Begin typing your search...

എംബിബിഎസ് പ്രവേശനം: ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കോണ്‍ക്ലേവും സ്‌പോട്ട് അഡ്മിഷനും യുഎഇയില്‍ നടക്കും

എംബിബിഎസ് പ്രവേശനം: ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കോണ്‍ക്ലേവും സ്‌പോട്ട് അഡ്മിഷനും യുഎഇയില്‍ നടക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഈജിപ്തില്‍ എംബിബിഎസിന് ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഈജിപ്ഷ്യന്‍ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര-ഗവേഷണ മന്ത്രാലയം ആഭിമുഖ്യത്തില്‍ യുഎഇയില്‍ 'എംബിബിഎസ് ഇന്‍ ഈജിപ്ത്' എന്ന പേരില്‍ കോണ്‍ക്ലേവ്സംഘടിപ്പിക്കുന്നു.യുഎഇയിലെ ക്യാമ്പസ് എബ്രോഡ് എജുകേഷനല്‍ സര്‍വീസസ് സഹകരണത്തോടെയാണ് കോണ്‍ക്ലേവ് നടക്കുക ദുബായിലും അബുദാബിയിലും 'സ്റ്റഡി ഇന്‍ ഈജിപ്ത്' പദ്ധതിയുടെ ഭാഗമായി നടത്തുന്ന കോണ്‍ക്ലേവിലും സ്‌പോട്ട് അഡ്മിഷനിലും ഈജിപ്തില്‍ നിന്നുള്ള ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുക്കും. ദുബായിലും അബുദബിയിലുമായി നടക്കുന്ന 'എംബിബിഎസ് ഇന്‍ ഈജിപ്ത്' കോണ്‍ക്ലേവിലേക്കുളള പ്രവേശനം സൗജന്യമാണ്. സെപ്തംബര്‍ 12ന് ദേര ക്രൗണ്‍ പ്‌ളാസ ഹോട്ടലിലും, 13ന് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററിലും വൈകുന്നേരം 5 മുതല്‍ രാത്രി 10 മണി വരെയാണ് കോണ്‍ക്ലേവ്. ഈജിപ്ഷ്യന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇന്‍റർനാഷണല്‍ സ്റ്റുഡന്‍റസ് അഫയേഴ്‌സ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ തലവന്‍ ശരീഫ് യൂസഫ് അഹ്മദ് സാലിഹ് കോണ്‍ക്ലേവില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവർ ഈ ലിങ്കില്‍ https://forms.gle/LmzM5PMSYvLnWtuEA രജിസ്ട്രേഷന്‍ നടത്തണം.

ഈജിപ്തില്‍ എംബിബിഎസിനും വൈദ്യ മേഖലയിലെ ഉപരിപഠനത്തിനും ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഈവയസരം പ്രയോജനപ്പെടുത്താമെന്ന് ക്യാമ്പസ് എബ്രോഡ് എജുകേഷനല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ സൈതലവി കണ്ണന്‍തൊടിയും ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫ് പി.വിയും പറഞ്ഞു. ഈജിപ്തിലെ പ്രസിദ്ധമായ കയ്‌റോ, മന്‍സൂറ, ഐന്‍ ഷംസ്, നഹ്ദ തുടങ്ങിയ യൂണിവേഴ്‌സിറ്റികളുടെ എംബിബിഎസ് കോഴ്‌സിലേക്കും മറ്റു കോഴ്‌സുകളിലേക്കുമാണ് ഈജിപ്ഷ്യന്‍ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര, ഗവേഷണ മന്ത്രാലയം നേതൃത്വത്തില്‍ വിദ്യാർത്ഥികള്‍ക്ക് പഠനാവസരം ഒരുക്കുന്നത്. ഈജിപ്ഷ്യന്‍ സർക്കാരിന്‍റെ സ്റ്റഡി ഇന്‍ ഈജിപ്ത് പ്രോഗ്രാമിന്‍റെ ഭാഗമായാണ് 'എംബിബിഎസ് ഇന്‍ ഈജിപ്ത്' കോണ്‍ക്ലേവ് ഒരുക്കുന്നത്. ക്യാമ്പസ് എബ്രോഡ് എജുകേഷനല്‍ സര്‍വീസാണ് യുഎഇയിലും സൗദി അറേബ്യയിലും ഈജിപ്ഷ്യന്‍ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര, ഗവേഷണ മന്ത്രാലയത്തിനായി ഇത് നടത്തുന്നത്. പ്രൊഫഷനല്‍ അക്കാദമിക് ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ വിശ്വസ്ത പങ്കാളിയാണ് വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്ന ക്യാമ്പസ് എബ്രോഡ് എജുകേഷനല്‍ സര്‍വീസസ്.സര്‍വകലാശാലകള്‍ തെരഞ്ഞെടുക്കാനും അപേക്ഷാ സാമഗ്രികള്‍ തയാറാക്കാനും ഫണ്ടിംഗ് സുരക്ഷിതമാക്കാനുമുള്ള സങ്കീര്‍ണമായ പ്രക്രിയകള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുകയാണ് തങ്ങളുടെ ചുമതലയെന്ന് സൈതലവിയും മുഹമ്മദ് അഷ്‌റഫും പറഞ്ഞു.

എംബിബിഎസിന് പുറമെ, എംഎസ്, എംഡി, ഡിഎം, എംസിഎച്ച്, ഫെലോഷിപ് എന്നിവയിലും; എഞ്ചിനീയറിംഗ്, കംപ്യൂട്ടിംഗ്, ഫാര്‍മസി, നാച്യുറല്‍ തെറാപി, വെറ്ററിനറി മെഡിസിന്‍, അഗ്രികള്‍ചര്‍, സയന്‍സ്, നഴ്‌സിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകളിലും ക്യാമ്പസ് എബ്രോഡ് പരിശീലനങ്ങളും സഹായങ്ങളും നല്‍കുന്നുണ്ട്. ഇന്ത്യ, നേപ്പാള്‍, പാക്കിസ്താന്‍, ബംഗ്‌ളാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ് ഉപയോഗപ്പെടുത്താന്‍ ബോധവത്കരണവും ക്യാമ്പസ് എബ്രോഡ് നടത്തുന്നു. പ്രൊഫഷണല്‍ ടീമിന്‍റെ വിദഗ്ധ കൗണ്‍സലിംഗും ശരിയായ ഗൈഡന്‍സും മികച്ച പിന്തുണയും നല്‍കി വിദ്യാര്‍ത്ഥികളുടെ മുന്‍ഗണനകള്‍ക്കും കരിയറിനും അതീവ പ്രാധാന്യം ക്യാമ്പസ് എബ്രോഡ് നല്‍കുന്നു. വിദ്യാഭ്യാസ വായ്പാ സൗകര്യങ്ങള്‍, വിസാ അപേക്ഷാ സഹായങ്ങള്‍, താമസ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കല്‍, വിദ്യാര്‍ത്ഥികളുടെ യാത്രകള്‍ക്ക് മുന്‍പും ശേഷവുമുള്ള സഹായങ്ങള്‍ എന്നിവയും നല്‍കി വരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ആശയ വിനിമയ വൈദഗ്ധ്യ പരിശീലനവും ക്യാമ്പസ് എബ്രോഡ് നല്‍കും.

WEB DESK
Next Story
Share it