Begin typing your search...
അബ്ബാസിയയില്‍ മലയാളി നഴ്‌സ് കെട്ടിടത്തില്‍നിന്ന് വീണു മരിച്ച നിലയിൽ
കുവൈത്ത് അബ്ബാസിയയില്‍ മലയാളി നഴ്‌സ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശിനിയായ ഷീബയാണ് (42) മരണമടഞ്ഞത്.
സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് ചങ്ങനാശേരി സ്വദേശി റെജി. രണ്ട് മക്കളുണ്ട്. മകൻ നാട്ടിൽ എഞ്ചീനിയറിംഗ് വിദ്യാർത്ഥിയാണ്. മകള്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിള്‍ 9-ാം ക്ലാസില്‍ പഠിക്കുന്നു.
ഇരുപത് വര്‍ഷത്തിലേറെയായി ഇവര്‍ കുവൈത്തിലുണ്ട്. ഫ്ലാറ്റിലെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Next Story