Begin typing your search...

മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ ക്ലസ്റ്റർ മീറ്റിങ്ങും ഓണാഘോഷവും നടന്നു

മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ ക്ലസ്റ്റർ മീറ്റിങ്ങും ഓണാഘോഷവും നടന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ ക്ലസ്റ്റർ മീറ്റിങ്ങും ഓണാഘോഷവും ദുബായ് ആപ്പിൾ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്നു. മലയാളം മിഷൻ ഡയറക്ടർ ശ്രീ മുരുകൻ കാട്ടാക്കട പരിപാടി ഉദ്ഘാടനം ചെയ്തു . സർഗോത്സവം 2024 ബ്രോഷർ പ്രകാശനവും ഈ അവസരത്തിൽ നടത്തുകയുണ്ടായി. തുടർന്ന് മിഷന്റെ അധ്യാപകരുടെ ക്ലസ്റ്റർ മീറ്റിംഗ് നടത്തുകയുണ്ടായി. മലയാളം മിഷൻ സേവനത്തിൽ അഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയ മുതിർന്ന അദ്ധ്യാപികയായ സ്വപ്നസജിയെ തദവസരത്തിൽ പൊന്നാടയണിയിച്ചു ആദരിച്ചു.

തുടർന്ന് നടന്ന ക്ലാസ്സ്‌റൂം സെഷനുകൾ അധ്യാപകരായ സർഗ്ഗ റോയ് , ശ്രീകല , ബാബുരാജ് , സുഭാഷ് എന്നിവർ കൈകാര്യം ചെയ്തു. . ചോദ്യോത്തരവേളയിൽ കൺവീനർ ഫിറോസിയ, ശംസി റിംന ,സ്മിത എന്നിവർ മലയാളം മിഷന്റെ കീഴിൽ ലഭ്യമായ സൗകര്യങ്ങളെപറ്റിവിശദീകരിക്കുകയും സദസ്സിലുള്ള അദ്ധ്യാപകരുടെ ചോദ്യങ്ങൾക്കു കൃത്യമായ അറിവുകൾ പകർന്നു നൽകുകയും ചെയ്തു.

ഓണപ്പാട്ട്, തിരുവാതിര, ഗാനമേള, ചെണ്ടമേളം, ഓണസദ്യ, വ്യത്യസ്ത രീതിയിൽ ഒരുക്കിയ ഓണക്കളികൾ എന്നിവയാൽ സമ്പന്നമാക്കിയ മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ ഓണാഘോഷത്തിൽ ഭാഷാദ്ധ്യാപകരും വിവിധ കലാ-സംസ്കാരികസംഘടനാ പ്രവർത്തകരും ഭാഗമായി. പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ്, ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ എന്നിവർ സന്നിഹിതരായിരുന്നു. ഭാരവാഹികളായ അംബു സതീഷ്, ദിലീപ് സി എൻ എൻ എന്നിവരോടൊപ്പം ചാപ്റ്റർ വൈസ് ചെയർമാൻ ഷിജു നെടുമ്പ്രത്ത് , സിജി ഗോപിനാഥൻ, നജീബ് , എൻസി എന്നിവർ ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു.

WEB DESK
Next Story
Share it