Begin typing your search...

ആന്ധ്ര മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

ആന്ധ്ര മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം അമരാവതിയിലെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ച ആന്ധ്രയുടെ വികസന പാതയിൽ വലിയ സാധ്യതകൾക്കാണ് വഴിതുറന്നത്. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി വിവിധ പദ്ധതികൾ ആരംഭിക്കാൻ ധാരണയായി. എട്ട് സ്ക്രീനുകളുള്ള ഐമാക്സ് മൾട്ടിപ്ലക്‌സ്‌ തിയറ്റുകൾ ഉൾക്കൊള്ളുന്ന ഷോപ്പിങ് മാൾ വിശാഖപട്ടണത്ത് ഉയരും. ആഗോള നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റുകൾ തിരുപ്പതിയിലും വിജയവാഡയിലും തുടങ്ങും. ഇതോടൊപ്പം അത്യാധുനിക ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും ആന്ധ്രയിൽ ലുലു സ്ഥാപിക്കാനും കൂടിക്കാഴ്ചയിൽ ധാരണയായി. ആന്ധ്രയിലേക്ക് മടങ്ങിവരാനുള്ള എം.എ യൂസഫലിയുടെ നിലപാട് സംസ്ഥാനത്തിന് ഊർജ്ജം പകരുന്നതാണെന്ന് ചന്ദ്രബാബു നായ്ഡു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ സർക്കാർ ലുലു ഗ്രൂപ്പിന് പൂർണ പിന്തുണ നൽകുമെന്ന് നായ്ഡു സമൂഹമാധ്യമമായ എക്സ്സിൽ കുറിച്ചു.

2200 കോടി രൂപയുടെ പദ്ധതികളാണ് 2019ൽ ലുലു ഗ്രൂപ്പ് ആന്ധ്രയിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ടിഡിപി സർക്കാർ വിശാഖപട്ടണത്ത് അനുവദിച്ച 13.8 ഏക്കർ ഭൂമി രാഷ്ട്രീയ കാരണങ്ങൾ പറഞ്ഞ് ജഗൻമോഹൻ റെഡ്ഢി സർക്കാർ റദ്ദാക്കുകയായിരുന്നു. ഇതോടെ ആന്ധ്രയിലെ പദ്ധതികളിൽ നിന്ന് ലുലു ഗ്രൂപ്പ് പിൻമാറി. ഇനി ഒരിക്കലും ആന്ധ്രയിൽ നിക്ഷേപത്തിനില്ല എന്ന് ലുലു അന്ന് പറഞ്ഞിരുന്നു. ജഗൻമോഹൻ റെഡ്ഢിയുടെ തീരുമാനം വലിയ രാഷ്ട്രീയ വിമർശനങ്ങൾക്കാണ് ആന്ധ്രപ്രദേശിൽ തിരികൊളുത്തിയത്. തെരഞ്ഞെടുപ്പുകളിൽ ടിഡിപിയുടെയും ചന്ദ്രബാബു നായ്ഡുവിന്റെയും പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നായി മാറി ലുലുവിന്റെ പിൻമാറ്റം. രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് ആദ്യ വരവിൽ നിലച്ചുപോയ പദ്ധതികളാണ് സർക്കാരിന്റെ ക്ഷണമനുസരിച്ച് ആന്ധ്രയിലേക്ക് വീണ്ടും മ‌ടങ്ങിയെത്തുന്നത്.

ചന്ദ്രബാബു നായിഡുവുമായി 18 വർഷത്തെ സ്നേഹബന്ധമാണുള്ളതെന്നും അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും സംസ്ഥാനത്തിന്റെ ഉന്നമന പ്രവർത്തനവും അഭിനന്ദനാര്ഹമാണെന്ന് യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഇന്ത്യ ഡയറക്ടർ ആനന്ദ് റാം എ.വി, ലുലു ഇന്ത്യ സിഇഒ ആൻഡ് ഡയറക്ടർ നിഷാദ് എം.എ, ലുലു ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ എന്നിവരുംഎന്നിവർ കൂടിക്കാഴ്ചയിലും തുടർന്നുള്ള ചായസൽക്കാര

WEB DESK
Next Story
Share it