Begin typing your search...

ഗുജറാത്തിൽ 4000 കോടിയുടെ നിക്ഷേപവുമായി ലുലു

ഗുജറാത്തിൽ 4000 കോടിയുടെ നിക്ഷേപവുമായി ലുലു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗു​ജ​റാ​ത്തി​ൽ 4000 കോ​ടി​യു​ടെ നി​ക്ഷേ​പം പ്ര​ഖ്യാ​പി​ച്ച്​ ലു​ലു ഗ്രൂ​പ്. ​ഷോ​പ്പി​ങ്​ മാ​ൾ, ഭ​ക്ഷ്യ സം​സ്​​ക​ര​ണ കേ​ന്ദ്രം, ലോ​ജി​സ്റ്റി​ക്സ് സെ​ന്‍റ​ർ​ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യാ​ണ്​ നി​ക്ഷേ​പ​മെ​ന്ന്​ ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി അ​റി​യി​ച്ചു. ‘വൈ​ബ്ര​ന്‍റ്​ ഗു​ജ​റാ​ത്തി’​ന്‍റെ ഭാ​ഗ​മാ​യി അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന ഇ​ന്ത്യ-​യു.​എ.​ഇ ബി​സി​ന​സ്​ സ​മ്മി​റ്റി​ലാ​യി​രു​ന്നു ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​ന്‍റെ പ്ര​ഖ്യാ​പ​നം.

ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ, കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ൽ, യു.​എ.​ഇ വി​ദേ​ശ വാ​ണി​ജ്യ മ​ന്ത്രി ഡോ.​താ​നി അ​ഹ​മ്മ​ദ്​ അ​ൽ സു​യൂ​ദി, യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ്​ സു​ധീ​ർ, ഇ​ന്ത്യ​യി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ നാ​സ​ർ അ​ഹ്മ​ദ്​ അ​ൽ ഷാ​ലി, ​ഡി.​പി. വേ​ൾ​ഡ്​ ചെ​യ​ർ​മാ​ൻ സു​ൽ​ത്താ​ൻ ബി​ൻ സു​ലാ​യം, മ​റ്റ്​ പ്ര​മു​ഖ വ്യ​വ​സാ​യി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ലു​ലു പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണം സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന്​ ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ യൂ​സു​ഫ്​ അ​ലി പ​റ​ഞ്ഞു.

WEB DESK
Next Story
Share it