Begin typing your search...

ഗാസയിലേക്ക് സഹായ ഹസ്തവുമായി ലുലു ഗ്രൂപ്പ്

ഗാസയിലേക്ക് സഹായ ഹസ്തവുമായി ലുലു ഗ്രൂപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗാസയിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതക്ക് സഹായഹസ്തവുമായ് ലുലു ഗ്രൂപ്പ്. ഭക്ഷ്യവസ്തുക്കൾ ഉൾക്കൊള്ളുന്ന അവശ്യവസ്തുക്കളാണ് ലുലു ഗ്രൂപ്പിന്റെ കെയ്റോവിലുള്ള റീജിയണൽ ഓഫീസ് ഗാസയിലെത്തിക്കുന്നത്. ഈജിപ്ത് റെഡ് ക്രസന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോക്ടർ റാമി എൽ നാസറിനാണ് ലുലു ഈജിപ്ത് ബഹറൈൻ ഡയറക്ടർ ജൂസർ രൂപാവാല, റീജിയണൽ ഡയറക്ടർ ഹുസെഫ ഖുറേഷി, ലുലു ഈജിപ്‌ത് മാനേജർ ഹാതിം സായിദ് എന്നിവർ ചേർന്ന് സഹായങ്ങൾ ഇന്ന് കൈമാറിയത്. ഇവ ഈജിപ്ത് റെഡ് ക്രസന്റ് അധികൃതർ അൽ റഫ അതിർത്തി വഴി അരീഷ്‌ പട്ടണത്തിൽ എത്തിക്കുമെന്ന് റാമി എൽ നാസർ അറിയിച്ചു.

ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആവശ്യമായ സഹായ സാമഗ്രികളാണ് ലുലു ഗ്രൂപ്പ് കൈമാറിയെതെന്നും ഇതിനു ലുലു ഗ്രൂപ്പിനോടും ചെയർമാൻ എം എ യുസഫലിയോടും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 50 ടൺ സഹായ വസ്തുക്കളാണ് ആദ്യ ഘട്ടത്തിൽ ലുലു കൈമാറിയത്.യുദ്ധത്തെ തുടർന്ന് ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിന് യു.എ.ഇ. പ്രഖ്യാപിച്ച തരാഹും ഫോർ ഗാസയുമായും ലുലു ഗ്രൂപ്പ് കൈക്കോർക്കുന്നുണ്ട്. ഇതിനായി വിവിധ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ സഹായങ്ങൾ സ്വീകരിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. യു.എ.ഇ. റെഡ് ക്രസന്റ് മുഖേനയാണ് ഈ സഹായങ്ങൾ ഗസയിലേക്ക് അയക്കുന്നത്.

മറ്റ് ഗൾഫ് രാജ്യങ്ങളിലെ സന്നദ്ധ പ്രവർത്തനങ്ങളുമായും ലുലു ഗ്രൂപ്പ് പങ്ക് ചേരുന്നുണ്ട്. യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് ബഹറൈൻ ലുലു ഗ്രൂപ്പ് 25,000 ദിനാർ (55 ലക്ഷം രൂപ) ബഹറൈനി റോയല്‍ ഹുമാനിറ്റേറിയന്‍ ഫൗണ്ടേഷനന് ഇതിനകം കൈമാറിയിട്ടുണ്ട്.

WEB DESK
Next Story
Share it