Begin typing your search...

വായിക്കാൻ പഠിക്കുന്നതിനൊപ്പം വായനയിലെ തെരെഞ്ഞെടുപ്പുകൾ കൂടി പഠിക്കാൻ ഉതകുന്നതായിരിക്കണം ഭാഷാപഠനം; ഗായത്രി വർഷ

വായിക്കാൻ പഠിക്കുന്നതിനൊപ്പം വായനയിലെ തെരെഞ്ഞെടുപ്പുകൾ കൂടി പഠിക്കാൻ ഉതകുന്നതായിരിക്കണം ഭാഷാപഠനം; ഗായത്രി വർഷ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വായിക്കാൻ പഠിക്കുന്നതിനൊപ്പം വായനയിലെ തെരെഞ്ഞെടുപ്പുകൾ കൂടി പഠിക്കാൻ ഉതകുന്നതായിരിക്കണം ഭാഷാപഠനമെന്ന് അഭിനേത്രിയും സാംസ്‌കാരിക പ്രവർത്തകയുമായ ഗായത്രി വർഷ. ദുബായിലെ മലയാളം മിഷൻ പ്രവർത്തനങ്ങൾ അഞ്ചുവർഷം പൂർത്തിയായ പശ്ചാത്തലത്തിൽ, അഞ്ചാം വാർഷിക സ്മരണികയായി തയ്യാറാക്കിയ 'ശാദ്വല മലയാളം- മണൽനിലങ്ങളിൽ മലയാളം തളിർത്ത അഞ്ചു പ്രവാസവർഷങ്ങൾ", കുട്ടികളുടെ കയ്യെഴുത്തുമാസികയായ 'തൂലിക - പ്രവാസത്തിലെ കുരുന്നെഴുത്തുകൾ' എന്നിവയുടെ ഔപചാരിക പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോകകേരളസഭാംഗവുമായ എൻ കെ കുഞ്ഞഹമ്മദ്, മലയാളം മിഷൻ ദുബായ് ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ എന്നിവർ യഥാക്രമം പ്രതികൾ ഏറ്റുവാങ്ങി. ഡിസംബർ 30 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഖിസൈസ് മെട്രോ സ്റ്റേഷന് സമീപമുള്ള ടോപ് സ്റ്റാർ റെസ്റ്റോറന്റ് ഹാളിൽ സെക്രട്ടറി ദിലീപ് സി എൻ എൻ സ്വാഗതം പറഞ്ഞാരംഭിച്ച പരിപാടിയിൽ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷയായി. ചീഫ് എഡിറ്ററും വിദഗ്ദ്ധ സമിതി അധ്യക്ഷയുമായ സോണിയ ഷിനോയ് പുൽപ്പാട്ട് കൃതികളെ സദസിന് പരിചയപ്പെടുത്തി. ജോ. സെക്രട്ടറി എം സി ബാബു നന്ദി അറിയിച്ചു. ദുബായ് ചാപ്റ്റർ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

WEB DESK
Next Story
Share it