Begin typing your search...
കേരള പ്രവാസി ക്ഷേമനിധി മുൻ ഡയറക്ടര്‍ കൊച്ചു കൃഷ്ണൻ അന്തരിച്ചു

യു.എ.ഇയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ സജീവസാന്നിധ്യമായിരുന്ന കൊച്ചു കൃഷ്ണൻ(71) അന്തരിച്ചു. ആറ്റിങ്ങൽ അയിലം സ്വദേശിയാണ്. നോർക്ക വെൽഫയർ ബോർഡ് ഡയറക്ടറായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 40 വർഷത്തിലേറെയായി യു.എ.ഇയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു കൊച്ചു കൃഷ്ണൻ. ഷാർജ ഇന്ത്യൻ അസോസിയേഷൻ, മാസ് ഷാർജ തുടങ്ങിയ കൂട്ടായ്മകളിൽ സജീവമായിരുന്നു.
Next Story