Begin typing your search...

കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി കബീർ ടെലികോണിന്റെ ആദരിച്ചു

കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി കബീർ ടെലികോണിന്റെ ആദരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായ കബീർ ടെലികോണിനെ ദുബായ് കെ എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആദരിച്ചു. കമ്മിറ്റി സംഘടിപ്പിച്ച "ഇൻസ്പെയർ 2024" ചടങ്ങിന്റെ ഭാഗമായാണ് ആദരം.അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനരംഗത്തെ സേവനമനോഭാവത്തെ അംഗീകരിച്ചാണ് ആദരം നൽകിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

ദുബായ് കെ എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി സി സൈതലവി പൊന്നാട അണിയിച്ചു. ഷൈൻ മുഹമ്മദ് മൊമെന്റോ സമ്മാനിച്ചു .ഷാർജ കെ എം സി സി കണ്ണൂർ ജില്ല കമ്മിറ്റി സീനിയർ വൈസ് പ്രസിഡണ്ട് സൽമാൻ ഫാരിസ്, തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി

ട്രഷറർ സാദിക്ക് തിരൂരങ്ങാടി, സെക്രട്ടറി ഗഫൂർ കാലടി, മുനീർ അൽ വഫാ,ഷാഫി നെച്ചിക്കാട്ടിൽ, റഫീഖ് സിയാന, നദീർ ചോലൻ, ഉബൈദ്,ഷിജാസ്, നദീർ കൊയിലാണ്ടി തുടങ്ങിയവർ സംബന്ധിച്ചു.തൃശ്ശൂർ പന്നിത്തടം സ്വദേശിയായ കബീർ ടെലികോൺ, നാട്ടിലും ഗൾഫിലും ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് .38 വർഷമായി യു എ ഇ- യിലുള്ള അദ്ദേഹം വിവിധ വാണിജ്യ സംരംഭങ്ങൾക്ക് നേതൃത്വം നൽകിവരുന്നു

WEB DESK
Next Story
Share it