Begin typing your search...

ഷാർജ ഇന്ത്യൻ സ്‌കൂളിലേക്കുള്ള കെ.ജി പ്രവേശനം;നറുക്കെടുപ്പിലൂടെ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.

ഷാർജ ഇന്ത്യൻ സ്‌കൂളിലേക്കുള്ള കെ.ജി പ്രവേശനം;നറുക്കെടുപ്പിലൂടെ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഷാർജ ഇന്ത്യൻ സ്‌കൂളിലേക്ക് പതിവു പോലെ കെ.ജി.യിലേക്കുള്ള അഡ്മിഷനുള്ള അപേക്ഷ കൂടിയപ്പോൾ സ്‌കൂൾ മാനേജ്‌മെന്റ് നറുക്കെടുപ്പിലൂടെ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.1500 ഓളം അപേക്ഷകളാണ് ഇത്തവണ കെ.ജി യിലേക്കുണ്ടായിരുന്നത്.

ഇന്ത്യൻ അസോസിയേഷന്റെ കീഴിലുള്ള ഗൾഫ് റോസ് നേഴ്‌സറിയിൽ നിന്നുള്ള 300 കുട്ടികൾക്കും , സിബ്ളിംഗ് കാറ്റഗറിയിലുള്ള (സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങൾ ) 450 ഓളം കുട്ടികൾക്കും സ്റ്റാഫംഗങ്ങളുടെ കുട്ടികൾക്കും ശേഷം ഒഴിവു വരുന്ന മറ്റു സീറ്റുകളിലേക്കാണ് നറുക്കെടുപ്പ് നടന്നത്. രക്ഷിതാക്കൾക്കൊപ്പമെത്തിയ ഏറ്റവും പ്രായം കുറഞ്ഞ രണ്ട് കുഞ്ഞുങ്ങളാണ് നറുക്കെടുപ്പിന് തുടക്കം കുറിച്ചത്.

സീറ്റുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായി വീതിക്കുകയാണ് പതിവ്. ഇരട്ടക്കുട്ടികളായവരിൽ ഒരാൾ തിരഞ്ഞെടുക്കപ്പെട്ടാൽ രണ്ടു പേർക്കും പ്രവേശന അനുമതി ലഭിച്ചിരുന്നു. ചില ഇരട്ടക്കുട്ടികളിൽ രണ്ടു പേർക്കും നറുക്കെടുപ്പിലൂടെ അവസരം കിട്ടിയ കൗതുകകരമായ സംഭവവുമുണ്ടായി.ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര,ജനറൽ സെക്രട്ടറി ശ്രീപ്രകാശ്,ട്രഷറർ ഷാജി ജോൺ,ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.കെ.താലിബ്,അനീഷ് എൻ.പി,എ.വി.മധുസൂദനൻ,സജി മണപ്പാറ,ജെ.എസ്.ജേക്കബ്, സി.ഇ.ഓ. കെ.ആർ.രാധാകൃഷ്ണൻ നായർ എന്നിവർ ചേർന്നാണ് നറുക്കെടുത്തത്.

പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, വൈസ് പ്രിൻസിപ്പൽ ഷിഫ്‌ന നസ്‌റുദ്ദീൻ,ഹെഡ്മിസ്ട്രസ്മാരായ ഡെയ്‌സി റോയ്,താജുന്നിസ ബഷീർ,കെ.ജി വൺ സൂപ്പർവൈസർമാരായ സുനില അനിൽ,മലിഹാ ജുനൈദി,കെ.ജി ടു സൂപ്പർവൈസർ മംമ്താ ഗോജർ തുടങ്ങിയവർ നേതൃത്വം നൽകി.

WEB DESK
Next Story
Share it