കേരള സോക്കർ ലീഗ് ഫുട്‌ബോൾ ടൂർണമെന്റ് നാളെ
മലപ്പുറം ജില്ല കെ എം സി സി ആർട്സ് & കൾച്ചറൽ വിഭാഗം സംഘടിപ്പിക്കുന്ന ഒന്നാമത് കേരള സോക്കർ ലീഗ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് (കെ എസ് എൽ) നവംബർ 25 ന് ശനിയാഴ്ച രാത്രി ഏഴിന് അബൂദബി ഹുദരിയാത്ത് ഫുട്ബോൾ ഗ്രൗണ്ടിൽ നടക്കും. യു എ ഇലെ പ്രമുഖരായ 16 ടീമുകളാണ് മത്സരിക്കുക. ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികൾക്ക് പുറമെ യു എ ഇ യിലെ പ്രമുഖ ടീമുകളും മത്സരത്തിന്റെ ഭാഗമാകും. യു എ ഇ യിൽ ഇന്ന് വരെ ഒരു പ്രവാസി സംഘടനയും സംഘടിപ്പിക്കാത്ത വൈവിദ്ധ്യമായ ഫുട്ബാൾ മത്സരമാണ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
വിജയികൾക്ക് ട്രോഫികൾക്ക് പുറമെ ഒന്നാം സമ്മാനമായി 5000 ദിർഹമും, രണ്ടാം സമ്മാനം മൂവായിരം ദിർഹമും, മൂന്നാം സമ്മാനമായി 1500 ദിർഹമും, നാലാം സമ്മാനമായി 750 ദിർഹമും സമ്മാനിക്കും. പുറമെ മികച്ച കളിക്കാർക്ക് വ്യക്തികത സമ്മാനങ്ങളും ലഭിക്കും. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ഘോഷ യാത്രയും മാർച്ച് പാസ്റ്റും ടൂർണമെന്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
അബൂദബി മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടൻ, ആക്ടിംഗ് ജനറൽ സെക്രട്ടറി നാസർ വൈലത്തൂർ, ട്രഷറർ അഷ്‌റഫ് അലി പുതുക്കുടി, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ സമീർ പുറത്തൂർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷാഹിർ പൊന്നാനി, സലാം ഒഴുർ, കാദർ ഒളവട്ടൂർ ഹുസൈൻ തീരുർ, ഹസ്സൻ അരീക്കൻ.,സിറാജ് ആതവനാട്, അബ്ദുറഹ്മാൻ, മുജീബ്, മുസ്തഫ, റഷീദ് തനാളൂർഫെഡറൽ ബേങ്ക് പ്രതിനിധികളായ എബി, സന്ദേശ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.