Begin typing your search...

കലാ മസ്ക്കത്തിന്റെ 'കേരളീയം 2024' മെയ് 17 ന്

കലാ മസ്ക്കത്തിന്റെ കേരളീയം 2024 മെയ് 17 ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ക​ലാ മ​സ്‌​ക​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ‘കേ​ര​ളീ​യം 2024’മേ​യ് 17ന് ​അ​ര​ങ്ങേ​റു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. റൂ​വി അ​ല്‍ ഫ​ല​ജ് ഗ്രാ​ന്റ് ഹാ​ളി​ല്‍ വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി കേ​ര​ള സാം​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. വി​നോ​ദ​ത്തോ​ടൊ​പ്പം കേ​ര​ള​ത്തി​ന്റെ ച​രി​ത്ര​വും വ​ര്‍ത്ത​മാ​ന​വും ത​നി​മ​യും പു​തി​യ ത​ല​മു​റ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യം കൂ​ടി മു​ന്‍നി​ര്‍ത്തി​യാ​ണ് ‘കേ​ര​ളീ​യം 2024’ലെ ​പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ന്‍ നാ​ട​ക​ത്തി​ന്റെ ഓ​സ്‌​ക​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മെ​റ്റാ അ​വാ​ര്‍ഡ് ജേ​താ​വും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍ഡ് ജേ​താ​വു​മാ​യ പ്ര​ശ​സ്ത മ​ല​യാ​ള നാ​ട​ക സം​വി​ധാ​യ​ക​ന്‍ ജി​നോ ജോ​സ​ഫ് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന കൂ​ത്ത് എ​ന്ന നാ​ട​ക​മാ​ണ് പ്ര​ധാ​ന ആ​ക​ര്‍ഷ​ണം. മ​സ്‌​ക​ത്തി​ലെ 40ഓ​ളം ക​ലാ​കാ​രി​ക​ളും ക​ലാ​കാ​ര​ന്മാ​രും നാ​ട​ക​ത്തി​ന്റെ അ​ര​ങ്ങി​ലും അ​ണി​യ​റ​യി​ലു​മു​ണ്ട്.

കേ​ര​ള ച​രി​ത്ര​വും ത​നി​മ​യും വി​ളി​ച്ചോ​തു​ന്ന നൃ​ത്ത​പ​രി​പാ​ടി​യാ​യ ന​ട​ന​കൈ​ര​ളി​യാ​ണ് മ​റ്റൊ​രു ആ​ക​ര്‍ഷ​ണം. ര​ണ്ടു വി​ഭാ​ഗ​ത്തി​ലാ​യി കേ​ര​ള​ത്തി​ന്റെ ത​ന​ത് പാ​ര​മ്പ​ര്യ നൃ​ത്ത​ക​ല​ക​ളു​ടെ സം​ഗ​മ​വും കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക നൃ​ത്ത​പ​രി​പാ​ടി​യും ഉ​ണ്ടാ​കും. ഒ​മാ​നി​ലെ നൃ​ത്താ​ധ്യാ​പ​ക​രാ​യ ക​ലാ​മ​ണ്ഡ​ലം ശ്രീ​ല​ക്ഷ്മി, മീ​നാ​ക്ഷി എം. ​മേ​നോ​ന്‍ എ​ന്നി​വ​രാ​ണ് ന​ട​ന​കൈ​ര​ളി അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്ന​ത് .

ഗാ​യ​ക​ന്‍ ഇ​ഷാ​ന്‍ ദേ​വും ടീ​മും അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ സം​ഗീ​ത​പ​രി​പാ​ടി മ്യൂ​സി​ക് ഫി​യെ​സ്റ്റ ഒ​മ്പ​ത് മ​ണി മു​ത​ല്‍ അ​ര​ങ്ങേ​റും. രാ​ത്രി 11.30 ഓ​ടെ കേ​ര​ളീ​യം 2024ന് ​തി​ര​ശ്ശീ​ല വീ​ഴു​മെ​ന്നും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്നും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ വി​ല്‍സ​ണ്‍ ജോ​ര്‍ജ്, സു​നി​ല്‍ കു​മാ​ര്‍, നി​ഷാ​ന്ത്, അ​ഭി​ലാ​ഷ് ശി​വ​ന്‍, കൃ​ഷ്ണ​കു​മാ​ര്‍, ബി​ജു കു​ട്ട​മ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

WEB DESK
Next Story
Share it