ജമാലുദ്ധീൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ് : ബർദുബൈ ഇൻഫിനിറ്റി ചാമ്പ്യന്മാർ
അഞ്ചാമത് ജമാലുദ്ധീൻ സ്മാരക ടൂർണമെന്റ് സ്പോർട്സ് ബേ അക്കാദമിയിൽ വെച്ച് നടന്നു . കേരളാ തദ്ദേശ സ്വയം ഭരണ- എക്‌സൈസ് - പാർലമെന്ററി കാര്യാ വകുപ്പ് മന്ത്രി എം ബി രാജേഷ് ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്തു . സ്വാഗതസംഘം ചെയർമാൻ റിയാസ് സി കെ അധ്യക്ഷത വഹിച്ചു. ലോകകേരളസഭാംഗവും പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടറും ആയ എൻ കെ കുഞ്ഞഹമ്മദ് മുഖ്യാതിഥി ആയി. റിയാസ് സി കെ , പ്രദീപ് തോപ്പിൽ , ജിജിത അനിൽ കുമാർ എന്നിവർ സംസാരിച്ചു . ടൂർണമെന്റിൽ ഇൻഫിനിറ്റി എഫ് സി ബർദുബായ് ചാമ്പ്യൻമാരായി . റെഡ് ഫൈറ്റേഴ്സ് ദെയ്‌റ രണ്ടാമതെത്തി.
വെറ്ററൻസ് മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ ജബൽ അലി ചാമ്പ്യന്മാരായി . റെഡ് ആർമി ദെയ്‌റ രണ്ടാം സ്ഥാനം കരസ്ഥമാക്കി . വനിതകളുടെ മത്സരത്തിൽ വുമൺസ് വാരിയേഴ്സ് വിജയികളായി. കുട്ടികളുടെ ടൂർണമെന്റിൽ. റെഡ് വാരിയേഴ്സ് ചാമ്പ്യന്മാരായി. ടൈസർ ബുള്ളറ്റ്സ് രണ്ടാമത് എത്തി
വിജയികൾക്ക് കോന്നി MLA കെ യു ജനീഷ് കുമാർ ട്രോഫികൾ വിതരണം ചെയ്തു . എൻ കെ കുഞ്ഞഹമ്മദ് , അബ്ദുൽ അഷ്‌റഫ് , ലത , രാജേഷ് , കബീർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് കേരളോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം മന്ത്രി എം ബി രാജേഷും ബ്രോഷർ പ്രകാശനം കെ യു ജനീഷ്‌കുമാർ MLA യും നടത്തി.