Begin typing your search...
ഐ.വൈ.സി.സി വനിതാ വിങ് ക്രിസ്മസ് കേക്ക് മത്സര വിജയികളെ പ്രഖ്യാപിച്ചു
ഐ.വൈ.സി.സി ബഹ്റൈൻ വനിതാ വിങ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കേക്ക് മത്സര വിജയികളെ പ്രഖ്യാപിച്ചു. ട്രീസ സോണി ഒന്നാം സ്ഥാനത്തിനും, അഫ്സാരീ നവാസ് രണ്ടാം സ്ഥാനത്തിനും, മർവ സക്കീർ, ലെജു സന്തോഷ്, മിഷേൽ എന്നിവർ മൂന്നാം സ്ഥാനത്തിനും അർഹരായി.
മത്സരത്തിൽ വിജയികളായവരെയും, പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികളെയും ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി, വനിതാ വിങ് ഭാരവാഹികൾ അഭിനന്ദിച്ചു. സംഘടനയുടെ പൊതുപരിപാടിയിൽ വെച്ച് വിജയികൾക്കുള്ള സമ്മാന വിതരണം നടക്കും. ഐ.വൈ.സി.സി ബഹ്റൈൻ വനിത വിങ് ഭാരവാഹികളായ മുബീന മൻഷീർ, ബാഹിറ അനസ്, രമ്യ റിനോ എന്നിവർ നേതൃത്വം നൽകി.
Next Story