Begin typing your search...

രാജ്യാന്തര ആയുഷ് കോൺഫറന്‍സ്​ ഇന്നുമുതൽ

രാജ്യാന്തര ആയുഷ് കോൺഫറന്‍സ്​ ഇന്നുമുതൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ര​ണ്ടാ​മ​ത് രാ​ജ്യാ​ന്ത​ര ആ​യു​ഷ് കോ​ൺ​ഫ​റ​ൻ​സും, പ്ര​ദ​ർ​ശ​ന​വും ദു​ബൈ​യി​ൽ ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും. ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ ചി​കി​ത്സ രീ​തി​ക​ളാ​യ ആ​യു​ർ​വേ​ദ, യോ​ഗ, നാ​ച്ചു​റോ​പ്പ​തി, യൂ​നാ​നി, സി​ദ്ധ, ഹോ​മി​യോ​പ്പ​തി എ​ന്നി​വ​യു​ടെ ആ​ഗോ​ള പ്ര​ചാ​ര​ണം ല​ക്ഷ്യ​മാ​ക്കി ന​ട​ത്തു​ന്ന പ​രി​പാ​ടി തി​ങ്ക​ളാ​ഴ്ച വ​രെ നീ​ളും. ദു​ബൈ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ലെ ആ​ൽ മ​ക്​​തൂം ഹാ​ളാ​ണ്​ പ​രി​പാ​ടി​ക്ക്​ വേ​ദി​യാ​കു​ന്ന​ത്. കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റും സ​യ​ൻ​സ് ഇ​ന്ത്യ ഫോ​റ​വും വേ​ൾ​ഡ് ആ​യു​ർ​വേ​ദ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കും. ഇ​രു​പ​ത്തി​യ​ഞ്ചോ​ളം വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. കോ​ൺ​ഫ​റ​ൻ​സി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന എ​ക്സി​ബി​ഷ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മൂ​ന്നു ദി​വ​സ​വും സൗ​ജ​ന്യ​മാ​യി സ​ന്ദ​ർ​ശി​ക്കാം. അ​ന്താ​രാ​ഷ്ട്ര പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ ,അ​മേ​രി​ക്ക , യൂ​റോ​പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. ഒ​ക്​​ടോ​ബ​റി​ൽ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഹാ​ളി​ൽ ന​ട​ന്ന വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ് കു​മാ​ർ ശി​വ​നാ​ണ്​ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്ന​ത്.

WEB DESK
Next Story
Share it