Begin typing your search...

നടൻ ആസിഫ് അലിയെ അപമാനിച്ചത് പ്രതിഷേധാർഹം ; കല കുവൈത്ത്

നടൻ ആസിഫ് അലിയെ അപമാനിച്ചത് പ്രതിഷേധാർഹം ; കല കുവൈത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്ര​ശ​സ്ത ന​ട​ൻ ആ​സി​ഫ് അ​ലി​യെ പൊ​തു​വേ​ദി​യി​ൽ അ​പ​മാ​നി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​മേ​ശ്‌ നാ​രാ​യ​ണ​ന്റെ ന​ട​പ​ടി സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​ന​വും അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് ക​ല കു​വൈ​ത്ത്. ആ​സി​ഫ് അ​ലി​യെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഈ ​സ​മീ​പ​നം ഒ​രു ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ൽ ര​മേ​ശ് നാ​രാ​യ​ണ​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണെ​ന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്ന​താ​യും ക​ല കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ര​മേ​ശ്‌ നാ​രാ​യ​ണ​ന് പു​ര​സ്കാ​രം കൈ​മാ​റാ​ൻ വേ​ദി​യി​ലെ​ത്തി​യ ന​ട​ൻ ആ​സി​ഫ് അ​ലി​യി​ൽ നി​ന്നും പു​ര​സ്‌​കാ​രം പി​ടി​ച്ചു​വാ​ങ്ങി സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ​നെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തി​ന്റെ കൈ​യി​ൽ കൊ​ടു​ത്ത് ജ​യ​രാ​ജ​നി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് ക​ല കു​വൈ​ത്ത് ചൂ​ണ്ടി​കാ​ട്ടി.

WEB DESK
Next Story
Share it