Begin typing your search...
ഒമാനിലെ ഇബ്രി ഇന്ത്യൻ സ്കൂളിൽ സന്ദർശനം നടത്തി ഇന്ത്യൻ അംബാസഡർ; പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ച് നിവേദനം നൽകി ഇബ്രി കെഎംസിസി
ഇബ്രി ഇന്ത്യൻ സ്കൂൾ സന്ദർശനം നടത്തിയ ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി ഇബ്രി കെ.എം.സി.സി പ്രവർത്തകർ കൂടിക്കാഴ്ച നടത്തി.
ഇബ്രിയിലെ പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു. അംബാസഡർക്ക് ഇബ്രി കെ.എം.സി.സിയുടെ ഉപഹാരവും സമ്മാനിച്ചു.
കെ.എം.സി.സി ഇബ്രി ജനറൽ സെക്രട്ടറി സയ്യിദ് മുനീർ, ട്രഷറർ നൗഫൽ അൻവരി ഫിർദൗസ്, മായിൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു. സാമൂഹിക പ്രവർത്തകൻ ജമാൽ, ഡോ. ശിഫ ജമാൽ തുടങ്ങിയവർ നേതൃത്വം നൽകി.
Next Story