Begin typing your search...

ഇ​ന്ത്യ ഫെ​സ്റ്റി​വ​ൽ നാ​ളെ മു​ത​ൽ

ഇ​ന്ത്യ ഫെ​സ്റ്റി​വ​ൽ നാ​ളെ മു​ത​ൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നു​ദി​വ​സ​ത്തെ ഇ​ന്ത്യ ഫെ​സ്റ്റി​വ​ലി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും. വൈ​കീ​ട്ട് ഏ​ഴി​ന്​ അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ അ​മ​ർ​നാ​ഥ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും. ഫെ​സ്റ്റി​വ​ലി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളെ​യും ഭാ​ഷ​ക​ളെ​യും കോ​ർ​ത്തി​ണ​ക്കി​യു​ള്ള വി​വി​ധ ക​ലാ സാം​സ്‌​കാ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ, വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ മൂ​ന്നു രാ​ത്രി​ക​ളി​ലാ​യി വേ​ദി​യി​ൽ അ​ര​ങ്ങേ​റും.

ആ​ഘോ​ഷ ദി​ന​ങ്ങ​ളി​ൽ വൈ​കീ​ട്ട് ആ​റു മു​ത​ൽ 11 വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ത​ര​ത്തി​ലു​ള്ള സ്റ്റാ​ളു​ക​ളും ഒ​രു​ക്കും. യു.​എ.​ഇ​യി​ലെ ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ളും അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രും ഫെ​സ്റ്റി​വ​ലി​ൽ ഓ​രോ ദി​വ​സ​വും പ​​ങ്കെ​ടു​ക്കും. പ്ര​വേ​ശ​ന കൂ​പ്പ​ണു​ക​ളി​ൽ നി​ന്ന്​ തി​ര​ഞ്ഞെ​ടു​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്ക്​ ഒ​ന്നാം സ​മ്മാ​ന​മാ​യ കാ​ർ ഉ​ൾ​പ്പെ​ടെ 25 ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും സം​ഘാ​ട​ക​ർ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. കോ​വി​ഡി​ന് ശേ​ഷം പു​ന​രാ​രം​ഭി​ക്കു​ന്ന ഇ​ന്ത്യ ഫെ​സ്റ്റി​വ​ൽ വി​ജ​യ​മാ​ക്കു​ന്ന​തി​നാ​യി മു​ഴു​വ​ൻ യു.​എ.​ഇ പ്ര​വാ​സി സ​മൂ​ഹ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ടി.​വി.​എ​ൻ. കു​ട്ടി (ജി​മ്മി), ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. മ​ണി​ക​ണ്ഠ​ൻ, ട്ര​ഷ​റ​ർ സാ​ദി​ഖ് ഇ​ബ്രാ​ഹിം എ​ന്നി​വ​ർ അ​റി​യി​ച്ചു.

WEB DESK
Next Story
Share it