Begin typing your search...

യുഎഇയുടെ 53മത് ദേശീയ ദിനം ആഘോഷിച്ച് ഇൻകാസ് യുഎഇ സെൻട്രൽ കമ്മറ്റി

യുഎഇയുടെ 53മത് ദേശീയ ദിനം ആഘോഷിച്ച് ഇൻകാസ് യുഎഇ സെൻട്രൽ കമ്മറ്റി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇൻകാസ് യുഎഇ നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നാഷണൽ കമ്മറ്റി പ്രസിഡൻ്റ് സുനിൽ അസീസിൻ്റെ അധ്യഷതയിൽ ദേശീയദിനഘോഷ പരിപാടിയും ഇൻകാസ് നാഷണൽ കമ്മിറ്റിയുടെ പ്രവർത്തനോത്ഘാടനവും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നമ്മൾ ഇന്ന് കാണുന്ന സാമ്പത്തിക ഭദ്രതയും സ്വകാര്യമേഖലയിൽ അത്ഭുതകരമായുണ്ടായ മാറ്റങ്ങളിലും മുഖ്യ പങ്ക് വഹിച്ചതിൽ പ്രവാസികളുടെ പങ്ക് പ്രതേകിച്ചും യുഎയിലെ പ്രവാസികളുടെ പങ്ക് എടുത്ത് പറയേണ്ട ഒന്നാണ്. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ലക്ഷക്കണക്കിന് ജനങ്ങൾക്ക് സമാധാനപരമായ ജീവിതവും, തൊഴിലും നൽകി സംരക്ഷിക്കുന്ന യു എ ഇ ലോകത്തിലെ തന്നെ മികച്ച രാജ്യമാണ്. ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കാനായത് പൊതു ജീവിതത്തിലെ ഭാഗ്യമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.ഐക്യത്തോടെയുള്ള പ്രവർത്തനത്തിന് മാനസികാപൊരുത്തം അനിവാര്യമാണ്. ബന്ധങ്ങൾ മെച്ചപ്പെടുത്തി ഇൻകാസ് പ്രവർത്തകർ സ്നേഹം തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.പരിപാടിയിൽ ഇൻകാസ് ജനറൽ സെക്രട്ടറി SM ജാബിർ സ്വാഗതവും TA രവീന്ദ്രൻ നന്ദിയും പറഞ്ഞു . യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പരിപാടി വൻവിജയമായിരുന്നു എന്ന് സംഘാടകർ അറിയിച്ചു. ഇൻകാസ് നാഷണൽ കമ്മിറ്റി ഭാരവാഹികളെയും സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളെയും ചടങ്ങിൽ പരിചയപ്പെടുത്തി. ഷാജി ജോൺ, വി ടി സലിം, ആർ പി മുരളി, എസ്സ് എ സലിം അബ്ദുൽ മനാഫ് ഹാഷിം മുന്നേരി എന്നിവർ ആശംസകൾ അറിയിച്ചു. കൂടാതെ കുടുംബസമേതം ആസ്വദിക്കാവുന്ന ഈതൽ ഇതിഹാദ് പരിപാടികളും ഉണ്ടായിരുന്നു.

WEB DESK
Next Story
Share it