Begin typing your search...

യുഎഇയിൽ യൂസഫലിയ്ക്ക് ഗോൾഡൻ ജൂബിലി നിറവ്; സൗജന്യ ഹൃദയ ശസ്ത്രക്രിയ്ക്ക് അപേക്ഷ ക്ഷണിച്ചു

യുഎഇയിൽ യൂസഫലിയ്ക്ക് ഗോൾഡൻ ജൂബിലി നിറവ്; സൗജന്യ ഹൃദയ ശസ്ത്രക്രിയ്ക്ക് അപേക്ഷ ക്ഷണിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലുലുഗ്രൂപ്പ് എംഡിയും ചെയർമാനുമായ എം എ യൂസഫലിയുടെ യുഎഇയിലെ 50 വർഷങ്ങൾക്ക് ആദരവായി പ്രഖ്യാപിച്ച 50 കുട്ടികൾക്കായുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ്ക്ക് അപേക്ഷ ക്ഷണിച്ച് ഹെൽത്ത് കെയർ ഗ്രൂപ്പ്. ബുർജീൽ ഹോൾഡിംഗ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ ഷംഷീർ വയലിലാണ് 'ഗോൾഡൻ ഹാർട്ട്' എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചത്. ജന്മനാ ഹൃദ്രോഗമുള്ള കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നാണ് വിപിഎസ് ഹെൽത്ത് കെയർ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. hope@vpshealth.com എന്ന മെയിൽ വഴി അപേക്ഷകളും ആവശ്യമായ രേഖകളും സമർപ്പിക്കണമെന്ന് പ്രസ്താവനയിൽ പറയുന്നു. ആവശ്യമായ രേഖകളിൽ കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടുത്തണം. ഡോ. ഷംഷീറിന്റെ യുഎഇ, ഒമാൻ, ഇന്ത്യ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടക്കുക. .

കുട്ടികളിലെ ജന്മനാലുള്ള ഹൃദ്രോഗത്തിന് ശസ്ത്രക്രിയ നടത്താൻ ഭാരിച്ച ചിലവ് വരുന്നതിനാൽ സർജറി നടത്താൻ പ്രതിസന്ധി നേരിടുന്ന നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങാണ് പദ്ധതി. മനുഷ്യത്വപരമായ ഇടപെടലുകൾ കുടുംബത്തിന്റെ തന്നെ ഭാഗമാണെന്നും അതേ പാതയിലൂടെ യൂസഫലിയുടെ യുഎഇയിലെ അരനൂറ്റാണ്ട് അടയാളപ്പെടുത്താനാണ് ശ്രമമെന്നും ഡോ. ഷംഷീർ പറഞ്ഞിരുന്നു. എം എ യൂസഫലിയുടെ മൂത്ത മകളും വിപിഎസ് ഹെൽത്ത് കെയർ വൈസ് ചെയർപേഴ്സണുമായ ഡോ.ഷബീന യൂസഫലിയെയാണ് ഡോ.ഷംഷീർ വിവാഹം കഴിച്ചത്. ഡോ. ഷംഷീറിന്റെ കുടുംബ ഓഫീസായ വിപിഎസ് ഹെൽത്ത്‌കെയർ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രവാസത്തിന്റെ ഗോൾഡൻ ജൂബിലി നിറവിലാണ് എം എ യൂസഫലി. 1973 ഡിസംബർ 26ന് ബോംബെ തുറമുഖത്ത് നിന്നും പുറപ്പെട്ട് ആറു ദിവസം നീണ്ട കപ്പൽ യാത്രക്കൊടുവിലാണ് 19കാരനായ യൂസഫലി ദുബായിൽ എത്തുന്നത്. തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശിയാണ് എം എ യൂസഫലി. തന്റെ യാത്രക്കായി അദ്ദേഹം ഉപയോഗിച്ച മുഴുവൻ പാസ്‌പോർട്ടും അദ്ദേഹം സൂക്ഷിച്ചു വെച്ചിട്ടുണ്ട്. നീണ്ട യാത്രയുടെ ഓർമ്മക്കായി സൂക്ഷിക്കുന്ന ആദ്യ പാസ്‌പോർട്ട് ഉൾപ്പടെ യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അബുദാബിയിലെ പ്രസിഡൻറിൻറെ കൊട്ടാരത്തിൽ ചെന്ന് യൂസഫലി കാണിച്ചു കൊടുത്തിരുന്നു.

WEB DESK
Next Story
Share it