Begin typing your search...
ഹൃദയാഘാതം ; തൃശൂർ സ്വദേശി ഒമാനിൽ വച്ച് നിര്യാതനായി
ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. തൃശ്ശൂർ കാട്ടൂർ പഞ്ചായത്തിൽ കരാഞ്ചിറ ഹൈസ്കൂളിന് സമീപം താമസിക്കുന്ന മാത്യൂസ് ചിറമ്മൽ ജോസ് ആണ് ബർക്കയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ബർക്ക അൽ സീർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
മാതാവ്: റിട്ട അധ്യാപിക കൊച്ചുമേരി. ഭാര്യ:കരോലിൻ (കിംജി രാംദാസ് കമ്പനി). സഹോദരൻ:ആൻഡ്രൂസ് (യു.എ. ഇ സ്പിന്നീസ് കമ്പനി).
Next Story