Begin typing your search...

സ്കോട്ട ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിച്ചു

സ്കോട്ട ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സർസയ്യദ് കോളജ് യു.എ.ഇ അലുംനി, സ്കോട്ട ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. നടപ്പിലാക്കുന്ന "സ്കോട്ട പരിരക്ഷ" പദ്ധതിയിൽ ചേർന്നവരുടെ ആദ്യ ജനറൽ ബോഡി യോഗം അക്കാഫ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. സ്കോട്ട മെമ്പർമാരിൽ നിന്ന് പരിരക്ഷ പദ്ധതിയിൽ ചേർന്നവർക്ക് മരണാനന്തരം അവരുടെ കുടുംബത്തിനു അഞ്ച് ലക്ഷം രൂപ നൽകുന്നതിനാണ് പദ്ധതി. സുരക്ഷാ പദ്ധതി പ്രകാരം പദ്ധതിയിലുള്ള മെമ്പർമാർക്ക് രോഗ ചികിത്സക്കും, യു.എ.ഇ യിൽ വെച്ച് മരണപ്പെടുന്നവരുടെ ബോഡി നാട്ടിലെത്തിക്കുന്നതിനുള്ള സഹായങ്ങളും ചെയ്തു കൊടുക്കും. സ്കോട്ട പ്രസിഡന്റ് നാസർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സ്കോട്ട പ്രഥമ പ്രസിഡണ്ട് കെ.എം. അബ്ബാസ്, പരിരക്ഷ കൺവീനർ സി.പി. ജലീൽ എന്നിവർ സംസാരിച്ചു. ജോ കൺവീനർ ഷക്കീൽ അഹമ്മദ് പദ്ധതി മെമ്പർമാർക്ക് വിശദീകരിച്ചു കൊടുത്തു. പരിരക്ഷ ട്രഷറർ റഫീഖ് കെ ടി സ്വാഗതം പറഞ്ഞു.

WEB DESK
Next Story
Share it