Begin typing your search...

ദുബൈ ദേരയിൽ തീപിടിത്തം; മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

ദുബൈ ദേരയിൽ തീപിടിത്തം; മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കഴിഞ്ഞ ദിവസം ദുബൈ തീപിടിത്ത അപകടത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു. ഒമ്പത് മണിയോടെ വേങ്ങരയിലെ വീട്ടിൽ എത്തിക്കും. രാവിലെ 8:45 ന് കോഴിക്കോട് എത്തുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മലപ്പുറം വേങ്ങര സ്വദേശികളായ റിജേഷിന്റെയും ഭാര്യ ജെഷിയുടെയും മൃതദേഹം അയച്ചത്. സാമൂഹിക പ്രവർത്തകരായ നസീർ വാടാനപ്പള്ളി, നിസാർ പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. ഇൻകാസ് പ്രവർത്തകനായിരുന്ന റിജേഷിന് അന്തിമോപചാരം അർപ്പിക്കാൻ ഇൻകാസ്, കെ എം സി സി നേതാക്കളും, ജെഷിയുടെ സഹപ്രവർത്തകരും എംബാമിങ് സെന്ററിൽ എത്തിയിരുന്നു.

ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ അടക്കം 16 പേരാണ് മരിച്ചത്. മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്‌നാട്, പാകിസ്താൻ, സുഡാൻ, ആഫ്രിക്കൻ സ്വദേശികളും മരിച്ചിട്ടുണ്ട്. ദേര ഫിർജ് മുറാറിലെ തലാൽ ബിൽഡിങ്ങിൽ ശനിയാഴ്ച ഉച്ചക്ക് 12.35നായിരുന്നു സംഭവം. അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീ പിടിച്ചത്.


ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടർന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുകശ്വസിച്ചാണ് ഇവരുടെ മരണം. രക്ഷാപ്രവർത്തനം നടത്തിയ സെക്യൂരിറ്റി ഗാർഡും മരണപ്പെട്ടു. ട്രാവൽസ് ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രസൻറ് സ്‌കൂൾ അധ്യാപികയാണ് ജിഷി.




Aishwarya
Next Story
Share it