Begin typing your search...

ഫാക്കി എൻ.പിയുടെ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ഫാക്കി എൻ.പിയുടെ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സഞ്ചാരിയായ വ്യാപാരിയും സംരംഭകനുമായ ഫാക്കി എൻ.പി രചിച്ച "പാഴ്‌വസ്തുക്കളിൽ നിധി തേടി ലോകസഞ്ചാരം" എന്ന ആത്മകഥ സാരാംശമായ പുസ്തകം, ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. ദുബൈയിലെ ഇന്തോനേഷ്യൻ കോൺസുൽ ജനറൽ ചന്ദ്ര നഗാര, മേളയുടെ റൈറ്റെഴ്സ് ഫോറത്തിൽ വെച്ച് അമേരിക്കൻ ചിന്തകയും വാഗ്മിയുമായ ലെയ്‌സ യൂടേന് നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. പാഴ്‌വസ്തുക്കളിലെ നിധി എന്നതിനേക്കാൾ ഫാക്കി എന്ന എഴുത്തുകാരൻ തന്നെ ഭാവന സമ്പന്നമായ വലിയ നിധിയുടെ ഉടമയാണെന്ന് കോൺസുൽ ജനറൽ ചന്ദ്ര നഗാര പറഞ്ഞു.

ഒന്നുമില്ലായ്മയിൽ നിന്നും സമ്പന്നതയുടെ ലോകത്തേക്ക് കടന്നുവന്ന യു.എ.ഇ യുടെ പാരമ്പര്യം ഉൾക്കൊണ്ട്, പാഴ്കൂമ്പാരമായി കിടക്കുന്ന വസ്തുക്കളെ വർണമനോഹരമായ അലങ്കാര വസ്തുക്കളാക്കി മാറ്റി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പാവപ്പെട്ട ഒരുപാട് പേർക്ക് ജീവസന്താരണ മാർഗം കണ്ടെത്താൻ തന്റെ കരകൗശല സംരംഭത്തിലൂടെ സാധിച്ചു എന്നതിന്റെ അനുഭവ സാക്ഷ്യമാണ് ഈ പുസ്തകമെന്ന് രചയിതാവായ ഫാക്കി എൻ.പി പറഞ്ഞു.

അഡ്വ. ഹാഷിക്ക് തൈക്കണ്ടി പുസ്തകം പരിചയപ്പെടുത്തി. രാധാകൃഷ്ണൻ മച്ചിങ്ങൾ അവതാരകനായിയിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകൻ എം.സി.എ നാസർ, സൗദിയിലെ സാമൂഹ്യ പ്രവർത്തകൻ കെ.ടി.എ മുനീർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം തുടങ്ങിയവർ പങ്കെടുത്തു.

WEB DESK
Next Story
Share it