Begin typing your search...

വിഷുവം 2024 ഷാർജയിൽ ; റേഡിയോ കേരളത്തിന്റെ വിഷു മെഗാ ഷോ ഞായറാഴ്ച

വിഷുവം 2024 ഷാർജയിൽ ; റേഡിയോ കേരളത്തിന്റെ വിഷു മെഗാ ഷോ ഞായറാഴ്ച
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിഷു പ്രമാണിച്ച് റേഡിയോ കേരളം ഒരുക്കുന്ന ആഘോഷ പരിപാടിയായ 'വിഷുവം 2024' ഏപ്രിൽ 14 ഞായറാഴ്ച, ഷാർജ സഫാരി മാളിൽ നടക്കും. ഉച്ചയ്ക്ക് 1 മുതൽ 3 വരെ, വിഷുസദ്യ ഉണ്ടായിരിക്കും. സദ്യയുടെ സൗജന്യ കൂപ്പണുകൾക്കായി ഉച്ചയ്ക്ക് മുൻപ് വിഷു നിങ്ങളുടെ പേര് നിങ്ങൾ ഉള്ള സ്ഥലം നിങ്ങളുടെ കോൺടാക്ട് നമ്പർ എന്ന ഫോർമാറ്റിൽ 00971508281476 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക.

വൈകുന്നേരം 5 മുതൽ രാത്രി 8 വരെ പ്രശസ്ത പിന്നണി ഗായകരായ ജി.ശ്രീറാം, ഗായത്രി അശോകൻ, അപർണ്ണ രാജീവ്, രവിശങ്കർ എന്നിവർക്കൊപ്പം ടീം റേഡിയോ കേരളവും ചേർന്നൊരുക്കുന്ന സംഗീതവിരുന്നായ 'വിഷുസംഗീതസന്ധ്യ' നടക്കും. M80 മൂസ ഫെയിം വിനോദ് കോവൂർ ഒരുക്കുന്ന ചിരിയരങ്ങും ഉണ്ടാകും.

കേരളത്തനിമയാർന്ന വേഷം ധരിച്ച് 'വിഷുവം - 2024'ൽ പങ്കെടുക്കുന്നവരിലെ ഭാഗ്യശാലികൾക്ക് ' സമ്മാനങ്ങളും ലഭിക്കും. ഇന്ന് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ റേഡിയോ കേരളം 1476 എ.എമ്മിൽ വിഷു ദിന ലൈവത്തണും പ്രക്ഷേപണം ചെയ്യും.

WEB DESK
Next Story
Share it