സാഹിത്യമത്സരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു
മലയാള സാഹിത്യവേദി / മലയാളി റൈറ്റേഴ്സ് ഫോറം ജിസിസിയിലുള്ള എഴുത്തുകാർക്കായി കഥ, കവിത, ലേഖന മത്സരങ്ങൾ നടത്തുന്നു. 'സമകാലീന രാഷ്ട്രീയവും ഇന്ത്യയുടെ ഭാവിയും' എന്നതാണ് ലേഖനവിഷയം. ചെറുകഥ, കവിത എന്നിവയ്ക്ക് പ്രത്യേക വിഷയങ്ങൾ ഇല്ല. ചെറുകഥ അഞ്ച് പേജിൽ കവിയാൻ പാടില്ല.
അച്ചടി / ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതാകരുത്. രചന മൗലികമായിരിക്കണം. രചയിതാവിന്റെ പേര് സൃഷ്ടിയിൽ ഉൾപ്പെടുത്തരുത്. രചയിതാവിനെ കുറിച്ചുള്ള വിവരങ്ങൾ പ്രത്യേകം സൃഷ്ടിയോടൊപ്പം അയക്കണം. കൂടാതെ ജിസിസിയിൽ താമസക്കാരനാണെന്ന് തെളിയിക്കുന്നതിനുള്ള നിയമാനുസൃത തിരിച്ചറിയൽ രേഖയുടെ കോപ്പി സൃഷ്ടിയോടൊപ്പം ലഭ്യമാക്കണം.
മത്സരാർത്ഥികൾക്ക് പ്രായപരിധിയില്ല. ഒരാളിൽ നിന്ന് ഒന്നിൽ കൂടുതൽ കഥയോ, കവിതയോ, ലേഖനമോ സ്വീകരിക്കുന്നതല്ല. 2024 ആഗസ്റ്റ് 30 ആണ് സൃഷ്ടികൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി. വിജയികൾക്ക് പ്രശസ്തിപത്രവും ശിൽപ്പവും നൽകുന്നതായിരിക്കും. സൃഷ്ടികൾ mrfcontest24@gmail.com എന്ന ഇമെയിൽ വിലാസത്തിൽ മാത്രം, ടൈപ്പ് ചെയ്ത് pdf ഫോർമാറ്റിൽ അയക്കുക. വിശദവിവരങ്ങൾക്ക് +919539885000, +971554892607 എന്ന വാട്സാപ് നമ്പറുകളിൽ ബന്ധപ്പെടാം.