Begin typing your search...
ദുബൈയിൽ ക്രിസ്തുമത് ആഘോഷം സംഘടിപ്പിച്ചു
വേൾഡ് മലയാളി കൗൺസിൽ അൽഐൻ പ്രൊവിൻസ് ക്രിസ്മസ് കരോൾ നൈറ്റും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ വർഗീസ് പനക്കൽ മുഖ്യാതിഥിയായ യോഗത്തിൽ അൽഐൻ സെന്റ് മേരീസ് കാത്തലിക് ചർച്ച് വികാരി ഫാദർ സ്റ്റാലിൻ ക്രിസ്മസ് സന്ദേശം നൽകി.
അൽഐനിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഭാരവാഹികൾ ആഘോഷത്തിൽ പങ്കുചേർന്നു. ഇരുന്നൂറിലധികം അംഗങ്ങൾ പങ്കെടുത്ത ആഘോഷ പരിപാടികളോടനുബന്ധിച്ച് ക്രിസ്മസ് വിരുന്നും നൽകി. ആഘോഷ പരിപാടികൾക്ക് പ്രോവിൻസ് പ്രസിഡന്റ് ജാനറ്റ് വർഗീസും മറ്റു പ്രൊവിൻസ് ഭാരവാഹികളും നേതൃത്വം നൽകി.
Next Story