Begin typing your search...

കാറ്റാടി, സൂര്യപ്രകാശം എന്നിവയിൽ നിന്ന് ഊർജം സ്വീകരിച്ച് നിർമാണങ്ങൾ ; നൂതന ആശയവുമായി ആസാ ഗ്രൂപ്പ്

കാറ്റാടി, സൂര്യപ്രകാശം എന്നിവയിൽ നിന്ന് ഊർജം സ്വീകരിച്ച് നിർമാണങ്ങൾ ; നൂതന ആശയവുമായി ആസാ ഗ്രൂപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കാറ്റാടി,സൂര്യപ്രകാശം എന്നിവയിൽ നിന്ന് ഊർജം സ്വീകരിച്ചു നിർമാണങ്ങൾ .ദുബൈ "വെറ്റെക്‌സി"ൽ സി പി സാലിഹിയുടെ ഉടമസ്ഥതയിലുള്ള ആസ ഗ്രൂപ്പാണ് ഈ നൂതന ആശയം അവതരിപ്പിച്ചത് .ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി അടക്കം നിരവധി പ്രമുഖ കമ്പനികളുമായി ധാരണ ഉണ്ടാക്കിയിട്ടുള്ള നിർമാണക്കമ്പനിയാണ് ആസ . വാട്ടർ എനർജി ടെക്നോളജി & എൻവിറോണ്മെന്റൽ എക്സിബിഷനിൽ ആരംഭം മുതൽ ആസ ഗ്രൂപ്പിൻറെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. ഓരോ വർഷവും ഊർജ രംഗത്ത് നൂതനവും സുസ്ഥിരവുമായ പദ്ധതികൾ പരിചയപ്പെടുത്താറുണ്ടെന്ന് സി പി സാലിഹ് ചൂണ്ടിക്കാട്ടി .

ഈ വർഷം പുനരൂപയോഗ ഊർജസ്രോതസുകൾക്കാണ് പ്രാമുഖ്യം നൽകിയത് കാറ്റാടിയന്ത്രങ്ങളെയും സൗരോർജത്തെയും സമുന്നയിപ്പിച്ച് കൊണ്ടുള്ള ഒരു നൂതന രീതിയാണ് ഈ വർഷം പരിചയപ്പെടുത്തുന്നത്. നിർമിത ബുദ്ധി എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യ സ്വായത്തമാക്കിയിട്ടുണ്ട് . ടെക്നോളജി ഇതിനോടകം ദുബൈ പോലീസിനു വേണ്ടിയും ദുബൈ എയർപോർട്ട് അതോറിറ്റിക്ക് വേണ്ടിയും ഉപയോഗപ്പെടുത്തി . ദുബൈയിൽ ഏകദേശം ഒരു ദശലക്ഷം ഭൂഗർഭവ വൈദ്യുത കേബിളുകൾ സ്ഥാപിച്ച കമ്പനിയാണ് ആസ .അബൂദബി അൽ ദാർ ,ദുബൈ മോളിലെ ആപ്പിൾ ഷോറൂം, അർമാനി ഹോട്ടൽ ബാൽക്കണി തുടങ്ങി ലോകശ്രദ്ധ ആകർഷിച്ച പല പദ്ധതികളിലും സ്റ്റീൽ ഫാബ്രിക്കേഷൻ നടത്തി .പ്രകൃതി സൗഹൃദ പദ്ധതികൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പുതിയ പ്രയാണം

WEB DESK
Next Story
Share it