എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു
അൽഐൻ മലയാളി ബസ് ഡ്രൈവേഴ്സ് കമ്യൂണിറ്റി സംഘടിപ്പിച്ച സ്കോളാസ്റ്റിക് അവാർഡ് വിതരണം വെള്ളിയാഴ്ച രാത്രി അൽ ഐനിലെ ബൈച്ചോ റസ്റ്റാറന്റിൽ നടന്നു. സംഘടനയുടെ കീഴിലുള്ള കുടുംബങ്ങളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ 18 ഓളം കുട്ടികളെ ചടങ്ങിൽ ആദരിച്ചു. പരിപാടിയിൽ അൽ വഖാർ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. ഷാഹുൽഹമീദ് ഹൃദയ സ്തംഭനത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് മുഹമ്മദ് റസൽ സാലി ഉദ്ഘാടനം ചെയ്തു. ഐ.എസ്.സി സെക്രട്ടറി സന്തോഷ് കുമാർ, ചെയർ ലേഡി ബബിത ശ്രീകുമാർ, മുൻ പ്രസിഡന്റ് മുബാറക് മുസ്തഫ, ജിമ്മി, മുൻ സെക്രട്ടറി മണികണ്ഠൻ, ഡോ. ഷാഹുൽ ഹമീദ്, കോർ കമ്മിറ്റി ചെയർമാൻ ഇ.കെ. സലാം, ഇന്ത്യൻ സ്കൂൾ ചെയർമാൻ ഡോ. മൊയ്തീൻ എന്നിവർ ആശംസകൾ നേർന്നു. അൽഐൻ മലയാളി ബസ് ഡ്രൈവേഴ്സ് കമ്യൂണിറ്റി പ്രസിഡന്റ് മജീദ് പറവണ്ണ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് മട്ടന്നൂർ സ്വാഗതവും ട്രഷറർ റഫീഖ് കാലിക്കറ്റ് നന്ദിയും പറഞ്ഞു. കുട്ടികൾക്കുള്ള മെമന്റോ വിതരണ ചടങ്ങിന് ഇക്ബാൽ തിരൂർ നേതൃത്വം നൽകി.